ഈ സാല കപ്പ് നംദേ… ഒന്നല്ല, രണ്ടാം തവണ! വനിതാ പ്രീമിയർ ലീഗ് കിരീടം സ്വന്തമാക്കി ആർസിബി

WPL RCB WON

വനിതാ പ്രീമിയർ ലീഗ് 2026 ഫൈനലിൽ ഡൽഹി ക്യാപിറ്റൽസിനെ പരാജയപ്പെടുത്തി റോയൽ ചാലഞ്ചേഴ്സ് ബെംഗളൂരു ചാമ്പ്യന്മാരായി. ഡൽഹി ക്യാപിറ്റൽസ് ഉയർത്തിയ 204 റൺസിന്റെ കൂറ്റൻ ലക്ഷ്യം മറികടന്ന്, ഡബ്ല്യുപിഎൽ ചരിത്രത്തിലെ ഏറ്റവും ഉയർന്ന റൺ ചേസ് രേഖപ്പെടുത്തിയാണ് ആർസിബി തങ്ങളുടെ രണ്ടാം കിരീടം സ്വന്തമാക്കിയത്. ആവേശപ്പോരാട്ടത്തിൽ 6 വിക്കറ്റിനായിരുന്നു ബെംഗളൂരുവിന്റെ വിജയം.

ക്യാപ്റ്റൻ സ്മൃതി മന്ദാനയും ജോർജിയ വോളും ചേർന്ന് അവിസ്മരണീയമായ പ്രകടനമാണ് മത്സരത്തിൽ കാഴ്ചവെച്ചത്. രണ്ടാം വിക്കറ്റിൽ ഇരുവരും പടുത്തുയർത്തിയ 165 റൺസിന്റെ റെക്കോർഡ് കൂട്ടുകെട്ട് മത്സരത്തിന്റെ ഗതി നിർണ്ണയിച്ചു. സ്മൃതി മന്ദാന 41 പന്തിൽ 87 റൺസ് നേടിയപ്പോൾ, 14 ഫോറുകൾ അടക്കം 54 പന്തിൽ 79 റൺസുമായി ജോർജിയ വോൾ മികച്ച പിന്തുണ നൽകി.

ALSO READ : T20 World Cup 2026: ദക്ഷിണാഫ്രിക്കയോ ന്യൂസീലാൻഡോ, ആരാകും ഗ്രൂപ്പ് ഡി യിലെ രാജാവ്?”

മത്സരത്തിന്റെ അവസാന ഘട്ടത്തിൽ തുടർച്ചയായി നാല് വിക്കറ്റുകൾ നഷ്ടമായത് ആർസിബി ക്യാമ്പിൽ നേരിയ ആശങ്ക പരത്തിയെങ്കിലും, അവസാന ഓവറിൽ രാധാ യാദവ് നേടിയ തുടർച്ചയായ ബൗണ്ടറികൾ രണ്ട് പന്തുകൾ ബാക്കി നിൽക്കെ ബെംഗളൂരുവിനെ വിജയതീരത്തെത്തിച്ചു.

നേരത്തെ ടോസ് നേടിയ ഡൽഹിക്ക് വേണ്ടി ജെമീമ റോഡ്രിഗസ് (57), ലൗറ വോൾവാർട്ട് (44), ചിനേലെ ഹെൻറി (35*) എന്നിവർ മികച്ച ബാറ്റിംഗ് പ്രകടനം പുറത്തെടുത്തെങ്കിലും ബൗളിംഗിൽ അത് നിലനിർത്താൻ അവർക്കായില്ല. ഇതോടെ തുടർച്ചയായ നാലാം ഫൈനലിലും പരാജയപ്പെട്ട് റണ്ണേഴ്സ് അപ്പായി ഒതുങ്ങാനായിരുന്നു ഡൽഹിയുടെ വിധി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News