വിജയ് ഹസാരെ ട്രോഫിയിൽ വെടിക്കെട്ട് പ്രകടനവുമായി സൂര്യവംശി

vaibhav suryavanshi

പുരുഷന്മാരുടെ ലിസ്റ്റ് എ ക്രിക്കറ്റിൽ സെഞ്ച്വറി നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമായി ചരിത്രം സൃഷ്ടിച്ചു 14 വയസും 272 ദിവസവും മാത്രം പ്രായമുള്ള വൈഭവ് സൂര്യവംശി . വിജയ് ഹസാരെ ട്രോഫിയുടെ ആദ്യ ദിനത്തിൽ റാഞ്ചിയിൽ അരുണാചൽ പ്രദേശിനെതിരായ മത്സരത്തിലാണ് ഈ അപൂർവ നേട്ടം വൈഭവ് കൈവരിച്ചത്. ബിഹാറിനായി ഇറങ്ങിയ സൂര്യവംശി വെറും 36 പന്തിൽ സെഞ്ച്വറിയിലെത്തി. തുടർന്ന് 59 പന്തിൽ 150 റൺസ് പൂർത്തിയാക്കി, പുരുഷന്മാരുടെ ലിസ്റ്റ് എ ക്രിക്കറ്റിലെ ഏറ്റവും വേഗതയേറിയ 150 എന്ന റെക്കോർഡും സ്വന്തമാക്കി. 16 ഫോറുകളും 15 സിക്‌സുകളും ഉൾപ്പെടെ 84 പന്തിൽ 190 റൺസ് നേടി അദ്ദേഹം പുറത്തായി. ഇതേ ഇന്നിങ്സിൽ ബിഹാർ നായകൻ സാകിബുൽ ഗാനി 32 പന്തിൽ സെഞ്ച്വറി നേടി പുതിയ റെക്കോർഡ് സ്ഥാപിച്ചു.

2026 ജനുവരി–ഫെബ്രുവരി മാസങ്ങളിൽ സിംബാബ്‌വെയിലും നമീബിയയിലും നടക്കുന്ന അണ്ടർ-19 ലോകകപ്പിനുള്ള ഇന്ത്യൻ ടീമിൽ ഇടം നേടാനുള്ള ശക്തമായ സ്ഥാനാർത്ഥിയാണ് സൂര്യവംശി. യുഎഇയിൽ നടന്ന അണ്ടർ-19 ഏഷ്യാ കപ്പിൽ അടുത്തിടെ 95 പന്തിൽ 171 റൺസ് അടിച്ച അദ്ദേഹം, യുവ ഏകദിനങ്ങളിൽ അംബാട്ടി റായുഡുവിന്റെ ഇന്ത്യൻ റെക്കോർഡിനോട് വളരെ അടുത്തെത്തിയിരുന്നു. 15 യുവ ഏകദിനങ്ങളിൽ 51.13 ശരാശരിയിലും 158.79 സ്ട്രൈക്ക് റേറ്റിലും രണ്ട് സെഞ്ച്വറികളും മൂന്ന് അർധസെഞ്ച്വറികളും അദ്ദേഹത്തിനുണ്ട്.

Also Read: ലിസ്റ്റ് എ ക്രിക്കറ്റിലെ രണ്ടാമത്തെ വേഗതയേറിയ സെഞ്ച്വറിയുമായി ഇഷാൻ കിഷാൻ

13ാം വയസിൽ ഐപിഎൽ ലേലത്തിൽ തിരഞ്ഞെടുക്കപ്പെട്ട ഏറ്റവും പ്രായം കുറഞ്ഞ താരമായതിനു പിന്നാലെ, രാജസ്ഥാൻ റോയൽസിനായി ഗുജറാത്ത് ടൈറ്റൻസിനെതിരെ 38 പന്തിൽ 101 റൺസ് നേടി ഐപിഎൽ സെഞ്ച്വറിയടിച്ച ഏറ്റവും പ്രായം കുറഞ്ഞ താരമായും വൈഭവ് സൂര്യവംശി മാറി. വിജയ് ഹസാരെ ട്രോഫിയിലെ ആദ്യ മത്സരങ്ങള്ക്ക് ശേഷം അണ്ടർ-19 ലോകകപ്പ് ക്യാമ്പിനായി ബെംഗളൂരുവിലേക്ക് യാത്രതിരിക്കാനാണ് സൂര്യവംശിയുടെ പദ്ധതി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News