
ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ നിർണായകമായ രണ്ടാം ടെസ്റ്റിൽ ഇന്ത്യൻ ടീമിനെ നയിക്കുന്നത് പുതിയ ക്യാപ്റ്റൻ. നിലവിലെ ടെസ്റ്റ് ടീം ക്യാപ്റ്റൻ ശുഭ്മാൻ ഗില്ലിന് പരുക്കേറ്റതിനെ തുടർന്നാണ് പുതിയ ക്യാപ്റ്റനെ പ്രഖ്യാപിച്ച്ത. ഗില്ലിന്റെ അസാന്നിധ്യത്തിൽ ഋഷഭ് പന്തായിരിക്കും ഇന്ത്യൻ ടീമിനെ നയിക്കുക.
ഇതോടെ ഇന്ത്യൻ ടെസ്റ്റ് ടീമിന്റെ 38-ാമത്തെ ക്യാപ്റ്റനും എംഎസ് ധോണിക്ക് ശേഷം ക്യാപ്റ്റനാകുന്ന രണ്ടാമത്തെ വിക്കറ്റ് കീപ്പർ ബാറ്റ്‌സ്മാനുമാകും ഋഷഭ് പന്ത്. ഒരു വർഷത്തിനിടെ രണ്ട് ഹോം പരമ്പരകൾ തോൽക്കുന്നത് ഒഴിവാക്കാൻ അടുത്ത മത്സരം ഇന്ത്യയ്ക്ക് നിർണായകമാണ്.
Also Read: സ്റ്റാര്‍ക്ക് സ്ട്രൈക്ക്സ്: ആഷസില്‍ ഇംഗ്ലണ്ടിനെ തകര്‍ത്ത് ഓസ്ട്രേലിയയുടെ പേസ് ആക്രമണം
ഗുവാഹത്തിയിലെ ബർസപാര ക്രിക്കറ്റ് സ്റ്റേഡിയത്തിൽ ശനിയാഴ്ചയാണ് രണ്ടാമത്തെ ടെസ്റ്റ് മത്സരം ആരംഭിക്കുന്നത്. ആദ്യ മത്സരത്തിൽ ദക്ഷിണാഫ്രക്കക്കെതിരെ 30 റൺസിനാണ് ഇന്ത്യ പരാജയപ്പെട്ടത്. ആദ്യ ടെസ്റ്റിന്റെ രണ്ടാം ദിനത്തിൽ ബാറ്റ് ചെയ്യുന്നതിനിടെയാണ് ഗില്ലിന് കഴുത്തിൽ പരുക്കേറ്റത്.
ഗില്ലിന്റെ അഭാവത്തിലാണ് പന്തിനെ ക്യാപ്റ്റനായി തീരുമാനിച്ചിരിക്കുന്നത്. അന്താരാഷ്ട്ര മത്സരത്തിൽ പന്ത് ഇന്ത്യയെ നയിക്കുന്നത് ആദ്യമായിട്ടല്ല. 2022 ൽ, അഞ്ച് ടി20 മത്സരങ്ങളിൽ പന്ത് ഇന്ത്യയെ നയിച്ചിരുന്നു. അന്ന് രണ്ടു മത്സരത്തിൽ വിജയിക്കുകയും രണ്ടെണ്ണത്തിൽ പരാജയപ്പെടുകയും ചെയ്തു. ഒരു മത്സരം സമനിലയിലായിരുന്നു.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

