
അന്താരാഷ്ട്ര ക്രിക്കറ്റിൽ 41 റൺസ് കൂടി നേടിയാൽ നേട്ടത്തിന്റെ മറ്റൊരു നാഴികകല്ല് കൂടി മറികടക്കാൻ ആരാധകരുടെ പ്രിയപ്പെട്ട ഹിറ്റ്മാന് സാധിക്കും. 20,000 റൺസ് എന്ന നേട്ടത്തിന് 41 റൺസ് അകലെ മാത്രമാണ് രോഹിത് ശർമ. ഈ നേട്ടം കൈവരിച്ചാൽ 20,000 റൺസ് ക്ലബിലെത്തുന്ന നാലാമത്തെ ഇന്ത്യൻ താരമായി രോഹിത് ശർമ മാറും.
സച്ചിൻ തെണ്ടുൽക്കർ, വിരാട് കോഹ്‌ലി, രാഹുൽ ദ്രാവിഡ് എന്നിവരാണ് ഈ നേട്ടം നേരത്തെ കൈവരിച്ചിട്ടുള്ള ഇന്ത്യൻ ബാറ്റ്സ്മാന്മാർ. 34,357 റൺസുള്ള സച്ചിൻ തെണ്ടുൽക്കറാണ് പട്ടികയിൽ ഒന്നാമതുള്ളത്. 27,808 റൺസുമായി കോഹ്‌ലിയും 24,064 റൺസുമായി ദ്രാവിഡുമാണ് സച്ചിന്റെ പിന്നിലുള്ളത്.
Also Read: ഇന്ത്യ ദക്ഷിണാഫ്രിക്ക ടി 20: പരുക്കേറ്റ ഗിൽ തിരിച്ചെത്തുമോ അതോ സഞ്ജു ഓപ്പൺ ചെയ്യുമോ

503 മത്സരങ്ങളിൽ നിന്ന് 42.46 ശരാശരിയിൽ 19,959 റൺസാണ് ഇതുവരെ രോഹിത് ശർമ നേടിയിട്ടുള്ളത്. റായ്പൂരിൽ നടക്കുന്ന ഇന്ത്യ-ദക്ഷിണാഫ്രിക്ക ഏകദിന പരമ്പരയിലെ രണ്ടാം മത്സരത്തിൽ 41 റൺസ് കൂടി സ്കോർ ചെയ്യുകയാണെങ്കിൽ പട്ടികയിൽ നാലാം സ്ഥാനത്തേക്ക് രോഹിത്തിനുയരാൻ സാധിക്കും.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

