വിജയ് ഹസാരെ ട്രോഫി: രോഹിത് ശർമയുടെ തകർപ്പൻ സെഞ്ചുറിയുടെ മികവിൽ മുംബൈക്ക് ജയം

Rohit Sharma

വിജയ് ഹസാരെ ട്രോഫിയിൽ സെഞ്ചുറിയും റെക്കോർഡും സ്വന്തം പേരിലാക്കി മുൻ ഇന്ത്യൻ നായകൻ രോഹിത് ശർമ. മുംബൈയ്ക്കായി സിക്കിമിനെതിരെ ജയ്പൂരിൽ കളിച്ച ശർമ, 155 റൺസിന്റെ മിന്നുന്ന സെഞ്ച്വറി സ്വന്തമാക്കി. ഇതോടെ ലിസ്റ്റ് എ ക്രിക്കറ്റിൽ 150-ൽ കൂടുതൽ റൺസ് നേടിയ ഇന്നിങ്സുകളുടെ എണ്ണത്തിൽ ഡേവിഡ് വാർണറിന്റെ റെക്കോർഡിനൊപ്പമെത്തുകയായിരുന്നു രോഹിത്. ഇരുവരും ഈ നേട്ടം ഒൻപതു തവണയാണ് സ്വന്തമാക്കിയത്. 62 പന്തിൽ സെഞ്ച്വറിയിലെത്തിയ അദ്ദേഹം 94 പന്തിൽ 18 ഫോറുകളും ഒൻപത് സിക്‌സുകളും അടിച്ചാണ് 155 റൺസുമായി പുറത്താകാതെ മടങ്ങിയത്.

ഇതോടെ 38 വയസും 238 ദിവസവും പ്രായമുള്ള രോഹിത്, വിജയ് ഹസാരെയിൽ സെഞ്ച്വറി നേടുന്ന രണ്ടാമത്തെ ഏറ്റവും പ്രായം കൂടിയ താരമായി.രോഹിത് ശർമയുടെ വെടിക്കെട്ട് പ്രകടനത്തിന്റെ പിൻബലത്തിൽ സിക്കിമിനെതിരെ എട്ട് വിക്കറ്റിന് മുംബൈ ജയിച്ചു. ജയ്പൂറിൽ നടന്ന മത്സരത്തിൽ 237 റൺസ് വിജയലഭ്യമാക്കാനിറങ്ങിയ മുംബൈ 38.1 ഓവറിൽ രണ്ട് വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തിയാണ് വിജയം കൈവരിച്ചത് .

വർഷങ്ങൾക്ക് ശേഷം വിജയ് ഹസാരെയിൽ തിരിച്ചെത്തിയ രോഹിത്ത് മികച്ച ഫോമിലാണ്. അവസാനം നടന്ന ഏകദിന പരമ്പരകളിൽ ഓസ്‌ട്രേലിയക്കും ദക്ഷിണാഫ്രിക്കയ്‌ക്കും എതിരെ മികച്ച പ്രകടനം കാഴ്ചവെച്ചശർമ്മ , ടെസ്റ്റുകളിലും ടി20കളിലും വിരമിച്ച ശേഷവും 2027 ഏകദിന ലോകകപ്പിനുള്ള ഇന്ത്യൻ പദ്ധതികളിൽ ശക്തമായ സാന്നിധ്യമായി തുടരുന്നുവെന്ന് വ്യക്തമാക്കുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News