ഓസ്‌ട്രേലിയയിൽ കളിക്കുന്നത് ഏറ്റവും കഠിനം;ഇംഗ്ലണ്ടിനെതിരെ ഒളിയമ്പുമായി രോഹിത് ശർമ്മ

Rohit Sharma

ഓസ്‌ട്രേലിയയിൽ നടക്കുന്ന ആഷസ് പരമ്പരയിൽ തുടർച്ചയായി പരാജയങ്ങൾ ഏറ്റുവാങ്ങുന്ന ഇംഗ്ലണ്ട് ടീമിനെതിരെ മുൻ ഇന്ത്യൻ നായകൻ രോഹിത് ശർമ്മയുടെ ഒളിയമ്പ്. ഗുഡ്ഗാവിൽ നടന്ന ഒരു പരിപാടിയിൽ സംസാരിക്കവെയാണ് രോഹിത് ഓസ്‌ട്രേലിയൻ സാഹചര്യങ്ങളുടെ കടുപ്പം ചൂണ്ടിക്കാട്ടിയത്. “ഓസ്‌ട്രേലിയയിൽ കളിക്കുന്നത് ഏറ്റവും ബുദ്ധിമുട്ടുള്ളതാണ്; അത് അറിയാൻ ഇംഗ്ലണ്ടിനോട് ചോദിച്ചാൽ മതി.”

നിലവിൽ നടക്കുന്ന അഞ്ച് മത്സരങ്ങളടങ്ങിയ ആഷസ് പരമ്പരയിൽ ഇംഗ്ലണ്ട് ആദ്യ മൂന്ന് ടെസ്റ്റുകളും പരാജയപ്പെട്ടു നിൽക്കുന്ന പശ്ചാത്തലത്തിൽ ആണ് രോഹിതിന്റെ ഒളിയമ്പ്. പെർത്ത്, ബ്രിസ്‌ബേൻ ടെസ്റ്റുകളിൽ എട്ട് വിക്കറ്റിന് തോറ്റ ഇംഗ്ലണ്ട്, അഡിലെയ്ഡ് ഓവലിൽ നടന്ന മൂന്നാം ടെസ്റ്റിൽ 82 റൺസിനും കീഴടങ്ങി. ഇതോടെ വെറും 11 ദിവസത്തിനുള്ളിൽ തന്നെ ഓസ്‌ട്രേലിയയിൽ ആഷസ് ജയിക്കാനുള്ള അവരുടെ പ്രതീക്ഷകൾ അവസാനിച്ചു.

അവിടെ ഏകദിനത്തിൽ ഓസ്‌ട്രേലിയയ്‌ക്കെതിരെ 1000 റൺസ് നേടുന്ന ഏക ഇന്ത്യൻ ബാറ്ററാണ് രോഹിത്. 2013ൽ ടെസ്റ്റ് അരങ്ങേറ്റത്തിന് ശേഷം ഓസ്‌ട്രേലിയയിൽ 10 ടെസ്റ്റുകളിൽ നിന്ന് 439 റൺസാണ് അദ്ദേഹം നേടിയത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News