അഭ്യൂഹങ്ങൾക്ക് വിരാമം: എമിലിയാനോ മാർട്ടിനസ് മാഞ്ചസ്റ്റർ യുണൈറ്റഡിലേക്ക് ഇല്ല

Emiliano Martinez

ലോകകപ്പ് നേടിയ ഒന്നാം നമ്പർ ഗോൾ കീപ്പർ എമിലിയാനോ മാർട്ടിനസ് മാഞ്ചസ്റ്റർ യുണൈറ്റിഡിലേക്ക് ഇല്ലെന്ന് റിപ്പോർട്ടുകൾ. നിലവിൽ ആസ്റ്റൺവില്ലയുടെ ​ഗോൾ കീപ്പറായ മാർട്ടിനസ്സിനെ മാഞ്ചസ്റ്റർ യുണൈറ്റ് ലോൺ അടിസ്ഥാനത്തിൽ സ്വന്തമാക്കാൻ ശ്രമിച്ചിരുന്നു. ഈ നീക്കം ആസ്റ്റൺ വില്ല തള്ളിയതോടെയാണ് ഫുട്ബോൾ ആരാധകരുടെ അഭ്യൂഹങ്ങൾക്ക് വിരാമമായത്.

സൗദി പ്രോ ലീഗിലെ പ്രമുഖ ടീമുകളിൽ നിന്നും ലഭിച്ചെങ്കിലും താരം നിരസിച്ചതായാണ് റിപ്പോർട്ടുകൾ. എന്നാൽ ആന്ദ്രേ ഒനാന മാഞ്ചെസ്റ്ററിൽ തുടരുകയാണ്. താരം ക്ലബ് വിടാൻ ശ്രമിക്കുന്നില്ല. ഒനാനയ്ക്ക് യുണൈറ്റഡ് കരാർ ശമ്പളം നൽകേണ്ടതുണ്ട്. ഇതിനോടൊപ്പം മാർട്ടിനസ്സിന്റെ വേതനവും ട്രാൻസ്ഫർ തുകയും നൽകാൻ യുണൈറ്റഡിന് കഴിയില്ലെന്നാണ് റിപ്പോർട്ടുകൾ.

ALSO READ – ആരാണ് ജഗദീശൻ?; പന്തിന് പകരം വന്ന വിക്കറ്റ് കീപ്പറെ കുറിച്ച് കൂടുതൽ അറിയാം

ഓൾഡ് ട്രാഫോർഡിലേക്കുള്ള മാറ്റത്തെക്കുറിച്ച് ബെൽജിയൻ ഗോൾകീപ്പർ സെന്നെ ലാമെൻസ് ആശങ്ക പ്രകടിപ്പിച്ചിരുന്നു. ബ്രയാൻ എംബ്യൂമോയെയും മാത്യൂസ് കുൻഹയെയും മാഞ്ചസ്റ്റർ യുണൈറ്റഡ് ഇതിനകം തന്നെ കരാറിൽ ഒപ്പുവച്ചിട്ടുണ്ട്. ഗോൾകീപ്പറെ കൂടാതെ സ്ട്രൈക്കറിനായും മാഞ്ചസ്റ്റർ ലക്ഷ്യമിടുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News