ഇത്തവണ വെല്ലുവിളി ഫിഫയോട്; ബദൽ ലോക കപ്പിനൊരുങ്ങി റഷ്യ

2026 World Cup

ഫിഫ ഫുട്ബോൾ ലോകകപ്പിനു പകരമായി ബദൽ ലോക കപ്പു നടത്താൻ റഷ്യയൊരുങ്ങുന്നതായി റിപോർട്ടുകൾ. ഫിഫയിലേക്ക് യോഗ്യത നേടാത്ത രാജ്യങ്ങളെ പങ്കെടുപ്പിച്ചായിരിക്കും റഷ്യൻ ഫുട്ബോൾ ഫെഡറേഷൻ മത്സരം നടത്തുക. 2026- ൽ യു എസ് എ, മെക്സിക്കോ,കാനഡ എന്നിവിടങ്ങളിൽ വച്ചു നടക്കുന്ന ഫിഫ ഫുട്ബോൾ ലോകകപ്പിന് സാമാന്തരമായി മത്സരം നടത്താനാണ് റഷ്യ ഒരുങ്ങുന്നത് എന്നാണ് പ്രചരിക്കുന്ന അഭ്യൂഹങ്ങൾ .

ഉക്രയിനിലെ സൈനിക നടപടിയെ തുടർന്ന് 2022 ഫെബ്രുവരി മുതൽ മുതൽ റഷ്യക്ക് ഫിഫ, യുവേഫ മത്സരങ്ങളിൽ കളിയ്ക്കുന്നതിന് വിലക്ക് നിലനിൽക്കുന്നുണ്ട്. ഇതിനാലാണ് 2026 ഫിഫ ലോക കപ്പ് നടക്കുന്ന സമയത്ത് അതിനു സമാന്തരമായി മറ്റൊരു രാജ്യാന്തര ടൂർണ്ണമെന്റ് സംഘടിപ്പിക്കാൻ റഷ്യ ഒരുങ്ങുന്നത്.

ALSO READ : സയ്യിദ് മുഷ്താഖ് അലി ട്രോഫിയില്‍ മിന്നി ‘കേരളം’: ഒഡിഷയെ 10 വിക്കറ്റിന് തകര്‍ത്തു

നൈജീരിയ, കാമറൂൺ, ചൈന, ഗ്രീസ്, സെർബിയ, ചിലെ, പെറു, വെനിസ്വേല തുടങ്ങിയ രാജ്യങ്ങളെ റഷ്യ മത്സരത്തിനായി ക്ഷണിച്ചേക്കുമെന്നാണ് പുറത്തു വരുന്ന റിപോർട്ടുകൾ പറയുന്നത്. ഫുട്ബോൾ വേൾഡ് കപ്പിൽ നിന്നുള്ള വിലക്കിനെ തുടർന്ന് നഷ്ട്ടപെട്ട പ്രതാപം തിരിച്ചു പിടിക്കുക എന്നതാണ് റഷ്യയുടെ ഈ നീക്കത്തിന് പിന്നിലെ ലക്ഷ്യം. കഴിഞ്ഞ മൂന്നു വർഷമായി യുവേഫയ്ക്ക് പുറത്തുള്ള ടീമുകളുമായി സൗഹൃദ മത്സരങ്ങൾ മാത്രമാണ് റഷ്യ കളിക്കുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News