സച്ചിൻ തെൻഡുൽക്കറുടെ മകൻ വിവാഹിതനാകുന്നു; വധു മുംബൈ വ്യവസായിയുടെ ചെറുമകൾ

ARJUN TENDULKAR MARRIAGE

ക്രിക്കറ്റ് ഇതിഹാസം സച്ചിൻ തെൻഡുൽക്കറുടെ മകനും ക്രിക്കറ്റ് താരവുമായ അർജുൻ തെൻഡുൽക്കർ വിവാഹിതനാകുന്നു. മുംബൈയിലെ വ്യവസായി രവി ഘായിയുടെ ചെറുമകൾ സാനിയ ചന്ദോക്കുമായി ബുധനാഴ്ച (ഓഗസ്റ്റ് 13) അടുത്ത സുഹൃത്തുക്കളും കുടുംബാംഗങ്ങളും മാത്രം പങ്കെടുത്ത സ്വകാര്യ ചടങ്ങിൽ വിവാഹനിശ്ചയം നടത്തി.

ആഭ്യന്തര ക്രിക്കറ്റിൽ ഗോവയെയും ഐപിഎല്ലിൽ മുംബൈ ഇന്ത്യൻസിനെയും പ്രതിനിധീകരിച്ച് ഇടംകൈയ്യൻ ഫാസ്റ്റ് ബൗളിംഗ് ഓൾറൗണ്ടറായി അർജുൻ പേരെടുത്തിട്ടുണ്ട്. 2020-2021 സീസണിൽ മുംബൈയ്ക്കുവേണ്ടിയാണ് അദ്ദേഹം തന്റെ പ്രൊഫഷണൽ കരിയർ ആരംഭിച്ചത്. പിന്നീട് ഗോവയിലേക്ക് മാറി, ഫസ്റ്റ് ക്ലാസ്, ലിസ്റ്റ് എ മത്സരങ്ങളിൽ മികച്ച പ്രകടനം കാഴ്ചവയ്ക്കുന്ന താരമായി അദ്ദേഹം മാറി.

ALSO READ: സുബ്രതോ കപ്പിൽ കാണികളെ ആവേശത്തിലാഴ്ത്തി പാലക്കാടിന്റെ പെൺകരുത്ത്

മുംബൈ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന പ്രമുഖ വ്യവസായിയാണ് സാനിയയുടെ മുത്തച്ഛൻ രവി ഘായി. ഇന്റർകോണ്ടിനെന്റൽ ഹോട്ടൽ, ബ്രൂക്‌ലിൻ ക്രീമറി തുടങ്ങിയവ ഘായി കുടുംബത്തിന്റെ ഉടസ്ഥതയിലുള്ളതാണ്. ഹോസ്പിറ്റാലിറ്റി, ഫുഡ് വ്യവസായങ്ങളാണ് സാനിയയുടെ ഘായി കുടുംബത്തിന്റെ ശക്തികേന്ദ്രം. വിവാഹനിശ്ചയം നടക്കുന്ന കാര്യം പുറത്തുവിട്ടിരുന്നില്ല. ചടങ്ങ് പൂർത്തിയായതിനു ശേഷമാണ് ദേശീയ മാധ്യമങ്ങളിൽ ഇതുസംബന്ധിച്ച വാർത്തകൾ പ്രത്യക്ഷപ്പെട്ടത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News