
ഏഷ്യാ കപ്പിൽ വൻ ബാറ്റിങ് പ്രകടനം കാഴ്ചവെക്കുമെന്ന വീമ്പുപറച്ചിലിലൂടെ ശ്രദ്ധേയനായ പാകിസ്ഥാന്റെ ഓപ്പണിങ് ബാറ്റ്‌സ്മാന്‍ സയിം അയൂബിന് നാണക്കേടിൻ്റെ റെക്കോർഡ്. ഏഷ്യാ കപ്പ് ടൂർണമെൻ്റിൽ നാല് തവണ ഡക്ക് ആകുന്ന ആദ്യ കളിക്കാരനായി സയിം മാറി. ബംഗ്ലാദേശിനെതിരായ സൂപ്പര്‍ ഫോര്‍ മത്സരത്തിലും സയിം സംപൂജ്യനായിരുന്നു
പാകിസ്ഥാന്റെ ഗോൾഡൻ ബോയ് ആയാണ് സയിം അറിയപ്പെടുന്നത്. എന്നാൽ ഏഷ്യാ കപ്പിൽ നിരാശപ്പെടുത്തി. ഇത് ടൂര്‍ണമെന്റിലുടനീളം നിര്‍ണായക മത്സരങ്ങളില്‍ പാകിസ്ഥാന്റെ ബാറ്റിങ് താളം തെറ്റിക്കുകയും ചെയ്തു. ടൂർണമെൻ്റിൽ ഒമാന്‍, ഇന്ത്യ, യു എ ഇ ബംഗ്ലാദേശ് എന്നിവക്കെതിരെ സയിം പൂജ്യത്തിന് പുറത്തായി.
ടൂര്‍ണമെന്റിലെ ആറ് ഇന്നിങ്സുകളില്‍ നിന്ന് 22-കാരന് 3.83 എന്ന മോശം ശരാശരിയില്‍ 23 റണ്‍സ് മാത്രമേ നേടാനായുള്ളൂ. 2016-ലെ ഏഷ്യാ കപ്പില്‍ മൂന്ന് ഡക്കുകളുണ്ടായിരുന്ന ബംഗ്ലാദേശിന്റെ മഷ്‌റഫെ മൊര്‍ത്താസയുടെ റെക്കോര്‍ഡ് ആണ് സയിം തകർത്തത്.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

