ടി20 ലോകകപ്പ് : സഞ്ജു സാംസൺ ടീമിൽ, ശുഭ്മാൻ ഗിൽ പുറത്ത്

Sanju Samson

അടുത്ത വർഷം നടക്കുന്ന ടി20 ലോകകപ്പിനുള്ള ഇന്ത്യയുടെ 15 അംഗ ടീമിലേക്ക് മലയാളി താരം സഞ്ജു സാംസണിനെ ഉൾപ്പെടുത്തി. ഇന്ത്യയിൽ നടക്കുന്ന ലോക കപ്പിലും, അതിന് മുന്നോടിയായി ന്യൂസിലൻഡിനെതിരേ നടക്കുന്ന ടി20 പരമ്പരയ്ക്കുമുള്ള ടീമുകളെ ആണ് ബിസിസിഐ ശനിയാഴ്ച പ്രഖ്യാപിച്ചത്. സ്ഥിരതയാർന്ന പ്രകടനങ്ങളിലൂടെ അവസരം നേടിയ സഞ്ജു, ബാറ്റിംഗ് നിരയുടെ നെടുംതൂണാകുമെന്ന പ്രതീക്ഷയിലാണ് ടീം മാനേജ്മെന്റ്. സൂര്യകുമാർ യാദവിനെ ക്യാപ്റ്റനായി നിയമിച്ചപ്പോൾ അക്സർ പട്ടേലിന് വൈസ് ക്യാപ്റ്റൻ ചുമതല നൽകി.

Also Read: Also Read: സഞ്ജുവിന് വീണ്ടും ഓപ്പണിംഗ് വേഷം: ഗില്ലിന്റെ പരിക്ക് താരത്തിന് വഴിയൊരുക്കുമോ?

മുൻ വൈസ് ക്യാപ്റ്റനായ ശുഭ്മാൻ ഗില്ലിനും വിക്കറ്റ് കീപ്പർ ജിതേഷ് ശർമയ്ക്കും ടീമിൽ ഇടം ലഭിച്ചില്ല. കാലിനു പരിക്കേറ്റ് ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ അവസാന രണ്ട് ടി20 മത്സരങ്ങൾ നഷ്ടപ്പെട്ട ഗില്ലിന് ഈ വർഷം ടി20 ഫോർമാറ്റിൽ മികച്ച പ്രകടനം കാഴ്ചവയ്ക്കാനായിരുന്നില്ല. അതേസമയം സെയ്ദ് മുഷ്താഖ് അലി ട്രോഫിയിൽ ഇഷാൻ കിഷൻ കാഴ്ചവച്ച മിന്നുന്ന പ്രകടനമാണ്  ജിതേഷ് ശർമയ്ക്കു വിനയായത്. കിഷൻ തിരിച്ചു ടീമിൽ ഇടം പിടിച്ചതോടെ രണ്ടാം വിക്കറ്റ്‌കീപ്പർ സ്ഥാനം ശർമയ്ക്കു നഷ്ടപ്പെടുകയായിരുന്നു. സഞ്ജുവിനെയും ഇഷാനിനെയും കൂടാതെ അഭിഷേക് ശർമ്മ, സൂര്യകുമാർ യാദവ്, തിലക് വർമ്മ, റിങ്കു സിംഗ് എന്നിവരും കൂടി ഉൾപ്പെടുന്ന ബാറ്റിംഗ് നിര സുസജ്ജമാണ്. ഹാർദിക് പാണ്ഡ്യ, അക്സർ പട്ടേൽ, ശിവം ദുബെ, വാഷിംഗ്ടൺ സുന്ദർ എന്നീ ഓൾറൗണ്ടർമാരും കൂടി ചേരുമ്പോൾ ഏതു എതിരാളിയും ഒന്ന് വിറക്കും.

Also Read: ടി20 ലോകകപ്പ് 2026ക്കും ന്യൂസിലാൻഡ് പരമ്പരയ്ക്കുമുള്ള ഇന്ത്യൻ ടീമുകൾ ശനിയാഴ്ച പ്രഖ്യാപിക്കും

ജസ്പ്രീത് ബുംറ ആണ് പേസ് ആക്രമണത്തിന്റെ കുന്തമുന. അർഷ്ദീപ് സിംഗ്, ഹർഷിത് റാണ എന്നിവർ ആണ് ടീമിലെ മറ്റ് പേസർമാർ. സ്പിൻ വിഭാഗത്തിൽ വരുൺ ചക്രവർത്തിയും കുൽദീപ് യാദവും ടീമിലുണ്ട്. ടി20 ലോകകപ്പ് കിരീടം നിലനിർത്താനുള്ള ശ്രമത്തിന്റെ ഭാഗമായി ഇന്ത്യ ന്യൂസിലൻഡിനെതിരെ മൂന്ന് ഏകദിനങ്ങളും അഞ്ച് ടി20 മത്സരങ്ങളും കളിക്കും. ജനുവരി 21 മുതൽ 31 വരെ നടക്കുന്ന ടി20 പരമ്പര ലോകകപ്പിനുള്ള നിർണായക തയ്യാറെടുപ്പായിരിക്കും. ഏകദിന ടീമിനെ പിന്നീട് പ്രഖ്യാപിക്കുമെന്ന് ബിസിസിഐ അറിയിച്ചു.

Also Read: ചരിത്രം കുറിച്ച് ഇഷാൻ കിഷൻ: സെയ്ദ് മുഷ്താഖ് അലി ട്രോഫി ആദ്യമായി ജാർഖണ്ഡിന്

ഇന്ത്യൻ ടീം: സൂര്യകുമാർ യാദവ് (ക്യാപ്റ്റൻ), അക്സർ പട്ടേൽ (വൈസ് ക്യാപ്റ്റൻ), സഞ്ജു സാംസൺ, ഇഷാൻ കിഷൻ, അഭിഷേക് ശർമ്മ, തിലക് വർമ്മ, റിങ്കു സിംഗ്, ഹാർദിക് പാണ്ഡ്യ, ശിവം ദുബെ, വാഷിംഗ്ടൺ സുന്ദർ, ജസ്പ്രീത് ബുംറ, അർഷ്ദീപ് സിംഗ്, ഹർഷിത് റാണ, വരുൺ ചക്രവർത്തി, കുൽദീപ് യാദവ്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News