
മലയാളി താരം സഞ്ജു സാംസൺ ചെന്നൈ സൂപ്പർകിങ്സിൽ ചേർന്നേക്കുമെന്ന റിപ്പോർട്ട് ഏറെക്കാലമായി ഉണ്ട്. എന്നാൽ ഇക്കാര്യത്തിൽ രാജസ്ഥാൻ റോയൽസ് നിർണായക തീരുമാനം എടുത്തതായി ടൈംസ് ഓഫ് ഇന്ത്യ ഉൾപ്പടെയുള്ള മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ഐപിഎൽ 2026 സീസണിൽ സഞ്ജു സാംസൺ രാജസ്ഥാൻ റോയൽസിനൊപ്പം തുടരുമെന്ന് ടീം മാനേജ്‌മെൻ്റ് തീരുമാനിച്ചതായി ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്തു.
അടുത്തിടെയായി സഞ്ജു സാംസൺ ചെന്നൈ സൂപ്പർ കിംഗ്‌സിലേക്കോ കൊൽക്കത്ത നൈറ്റ് റൈഡേഴ്സിലേക്കോ ചേക്കേറാൻ സാധ്യതയുണ്ടെന്ന തരത്തിൽ റിപ്പോർട്ടുകളുണ്ടായിരുന്നു. എം.എസ്. ധോണിയുടെ പിൻഗാമിയായി സഞ്ജുവിനെ കൊണ്ടുവരാൻ സിഎസ്‌കെ ആഗ്രഹിക്കുന്നുവെന്ന തരത്തിൽ ചർച്ചകളും നടന്നിരുന്നു.
എന്നാൽ, ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് അനുസരിച്ച്, സഞ്ജുവിനെയോ മറ്റ് പ്രധാന കളിക്കാരെയോ ഇപ്പോൾ കൈമാറാൻ രാജസ്ഥാൻ റോയൽസ് തീരുമാനിച്ചിട്ടില്ല. സഞ്ജു സാംസൺ ടീമിന്റെ അവിഭാജ്യ ഘടകവും ക്യാപ്റ്റൻ സ്ഥാനത്ത് അനിഷേധ്യനായ താരവുമാണെന്ന് ടീം ഉറപ്പിച്ചു പറയുന്നു.
Also Read- ‘വോബിൾ സീം’ ആയുധമാക്കിയ ഇന്ത്യയുടെ പോരാളി; കഠിനാധ്വാനിയായ സിറാജ് എന്ന ഇന്ത്യയുടെ ആയുധം
2025 സീസണിൽ സഞ്ജുവിന് പരിക്കേറ്റത് മൂലം കുറച്ച് മത്സരങ്ങൾ മാത്രമാണ് കളിച്ചത്. ടീമിന്‍റെ പ്രകടനം നിരാശാജനകമായതോടെ താരം ടീം വിടുമെന്ന അഭ്യൂഹങ്ങൾ ഉയരുകയായിരുന്നു. എന്നാൽ, സഞ്ജുവിൽ ഇപ്പോഴും തങ്ങൾക്ക് വിശ്വാസമുണ്ടെന്ന് വ്യക്തമാക്കുകയാണ് രാജസ്ഥാൻ റോയൽസ്. ഈ സീസണിൽ പരിക്ക് കാരണം സഞ്ജുവിന് ഒമ്പത് മത്സരങ്ങളിൽ മാത്രമാണ് കളിക്കാനായത്.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

