ഹോം ഗ്രൗണ്ടിൽ തിളങ്ങാനാവാതെ സഞ്ജു; 6 പന്തിൽ 6 റൺസെടുത്ത് പുറത്ത്

sanju-samson-fails-trivandrum-greenfield-stadium-india-vs-new-zealand-t20

സ്വന്തം തട്ടകമായ തിരുവനന്തപുരം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ ആരാധകർക്ക് നിരാശ സമ്മാനിച്ച് മലയാളി താരം സഞ്ജു സാംസൺ . ന്യൂസിലൻഡിനെതിരായ അഞ്ചാം ടി20 മത്സരത്തിൽ ഓപ്പണറായി ഇറങ്ങിയ സഞ്ജു ആറ് പന്തിൽ ആറ് റൺസ് മാത്രം എടുത്ത് പുറത്തായതോടെ ഗ്രീൻഫീൽഡ് സ്റ്റേഡിയം നിശബ്ദമായി.

ഇന്ത്യൻ ജേഴ്സിയിൽ ആദ്യമായി തന്റെ ഹോം ഗ്രൗണ്ടിൽ ബാറ്റ് ചെയ്യാനെത്തിയ സഞ്ജുവിന്റെ വെടിക്കെട്ട് കാണാൻ ആയിരക്കണക്കിന് ആരാധകരാണ് ഗാലറിയിൽ തടിച്ചുകൂടിയിരുന്നത്. എന്നാൽ മോശം ഫോം തുടരുന്ന താരത്തിന് പ്രതീക്ഷിച്ച പ്രകടനം പുറത്തെടുക്കാൻ സാധിച്ചില്ല.

ALSO READ : സഞ്ചുവിന്റെ തട്ടകത്തിൽ നിറഞ്ഞാടി ഇഷാൻ കിഷൻ ; കാര്യവട്ടത്ത് കിവീസിനെ തല്ലിത്തകർത്ത് നീലപ്പട

തുടക്കം മുതൽ തന്നെ സഞ്ജു ക്രീസിൽ അസ്വസ്ഥനായാണ് കാണപ്പെട്ടത്. നേരിട്ട രണ്ടാം പന്തിൽ തന്നെ ഔട്ട്സൈഡ് എഡ്ജ് ആയെങ്കിലും പന്ത് തേർഡ് മാൻ ബൗണ്ടറി കടന്നതിനാൽ സഞ്ജു രക്ഷപെടുകയായിരുന്നു. പിന്നീട് നേരിട്ട പന്തുകളിലൊന്നും കൃത്യമായ ടൈമിംഗ് കണ്ടെത്താൻ സഞ്ജുവിനായില്ല. തുടർച്ചയായി പന്തുകൾ പാഴായതോടെ സമ്മർദ്ദത്തിലായ താരം ബൗണ്ടറി കണ്ടെത്താനുള്ള ആവേശത്തിൽ ലോക്കി ഫെർഗൂസനെതിരെ അനാവശ്യ ഷോട്ടിന് മുതിരുകയായിരുന്നു.

ഫെർഗൂസന്റെ അതിവേഗ പന്തിനെ ലെഗ് സൈഡിലേക്ക് തിരിച്ചുവിടാനുള്ള സഞ്ജുവിന്റെ ശ്രമം പാളി. പന്തിന്റെ വേഗത അളക്കുന്നതിൽ പരാജയപ്പെട്ട താരത്തിന്റെ ബാറ്റിന്റെ എഡ്ജിൽ തട്ടി ഉയർന്ന പന്ത് ഡീപ്പ് ബാക്ക്‌വേഡ് പോയിന്റിൽ ബെവൻ ജേക്കബ്സ് കൈപ്പിടിയിലൊതുക്കി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News