സഞ്ജുവിന് ലൈഫ് ലൈൻ കിട്ടുമോ? അഭിഷേക് ശർമ്മയുടെ മോശം ഫോം സൂപ്പർ എട്ടിൽ ഇന്ത്യൻ ടീമിൽ മാറ്റമുണ്ടാക്കുമോ?

sanju samson

മുംബൈ: തുടർച്ചയായി മൂന്ന് കളികളിൽ ഡക്ക് ആയ ഓപ്പണർ അഭിഷേക് ശർമ്മയെ സൂപ്പർ എട്ടിൽ ഇന്ത്യ കളിപ്പിക്കുമോ? ദക്ഷിണാഫ്രിക്കയ്ക്കെതിരായ ആദ്യ മത്സരത്തിൽ ടീമിൽ അഴിച്ചുപണിയുണ്ടാകുമോയെന്നാണ് ആരാധകർ ഉറ്റുനോക്കുന്നത്. അഭിഷേക് ശർമ്മയുടെ മോശം ഫോം അന്തിമ ഇലവനിലേക്ക് സഞ്ജു സാംസണ് വഴിയൊരുക്കുമോയെന്നുമാണ് കാത്തിരുന്ന് കാണേണ്ടത്. അതേസമയം കഴിഞ്ഞ കുറച്ചുകാലത്തെ പ്രകടനം വിലയിരുത്തിയാൽ, ഏതുനിമിഷവും തിരിച്ചടിക്കാൻ കഴിയുന്നയാളാണ് അഭിഷേകെന്നും, ടീമിൽ അഴിച്ചുപണി ഒഴിവാക്കാനാണ് സാധ്യതയെന്നുമാണ് വിദഗ്ദർ പറയുന്നു.

സൂര്യകുമാർ യാദവും ഇഷാൻ കിഷനും, ഹാർദിക് പാണ്ഡ്യയുമാണ് ടി20 ലോകകപ്പിൽ ഇന്ത്യയ്ക്കായി തുടർച്ചയായി തിളങ്ങിയവർ. മുൻനിരയിലെ മറ്റ് താരങ്ങൾ താളം കണ്ടെത്താത്തത് തലവേദനയാണ്. ഇനിയുള്ള മത്സരങ്ങൾ ഏറെ നിർണായകവും, കൂടുതൽ കരുത്തരായ ടീമുകൾക്കെതിരെയുമാണ്. ഈ സാഹചര്യത്തിൽ ടീം മാനേജ്മെന്‍റ് എടുക്കുന്ന തീരുമാനം എന്താണെന്ന് അറിയാൻ ഏവർക്കും ആകാംക്ഷയുണ്ട്.

അഭിഷേകിനെ മാറ്റിനിർത്താൻ തീരുമാനിച്ചാൽ, സഞ്ജു അന്തിമ ഇലവനിലേക്ക് എത്തും. അങ്ങനെയെങ്കിൽ ലഭിച്ച അവസരം വേണ്ട രീതിയിൽ വിനിയോഗിക്കാത്ത സഞ്ജുവിന് ലോകകപ്പ് ടീമിൽ സ്ഥാനം ഉറപ്പിക്കാനാകുന്ന അവസരം ആയിരിക്കുമിത്.

Also Read- വീണ്ടും പൂജ്യത്തിനു പുറത്ത് ! നെഹ്റയുടെ റെക്കോർഡിനൊപ്പമെത്തി അഭിഷേക് ശർമ

ബാറ്റിങ് നിരയിൽ മാത്രമല്ല, ബോളിങ് നിരയിലും മാറ്റമുണ്ടാകാൻ സാധ്യതയുണ്ട്. വരുൺ ചക്രവർത്തി ഒഴികെയുള്ള ബോളർമാർ പ്രതീക്ഷയ്ക്കൊത്ത് ഉയരുന്നില്ല. പൊതുവെ സ്പിന്നിനെതിരെ ദുർബലരായ ദക്ഷിണാഫ്രിക്കയെ നേരിടാൻ അക്സർ പട്ടേലിനെ കളത്തിൽ ഇറക്കിയേക്കും. അങ്ങനെയെങ്കിൽ വാഷിങ്ടൺ സുന്ദർ ടീമിൽനിന്ന് പുറത്തുപോകും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News