ബാറ്റിങ്ങില്‍ പാളിയെങ്കിലും വിക്കറ്റ് കീപ്പറായി തിളങ്ങാമെന്ന് പ്രതീക്ഷിച്ചു, ഹെല്‍മെറ്റും ഗ്ലൗസും തിരികെ വെച്ച് സഞ്ജു; വീഡിയോ വൈറല്‍

ന്യൂസീലൻഡിനെതിരായ ട്വന്റി20 പരമ്പര എല്ലാ താരങ്ങൾക്കും നിർണായകമായിരുന്നു. എന്നാല്‍ മികച്ച പ്രകടനം കാ‍ഴ്ചവെക്കാൻ സഞ്ജു സാംസണിന് ക‍ഴിഞ്ഞില്ല. ആറ് പന്തില്‍ ആറ് റണ്‍സെടുത്ത് പുറത്താകുകയായിരുന്നു. ഏറെ വിമർശനങ്ങൾക്കും ചർച്ചകൾക്കും ഒടുവിലാണ് 20- 20 ടീമിൽ ഓപ്പണറായി സഞ്ജുവിന് വീണ്ടും അവസരം ലഭിച്ചത്.

ലോകകപ്പിനുള്ള ടീമിൽ സഞ്ജുവിന്റെ പേര് ഉൾപ്പെട്ടിട്ടുണ്ടെങ്കിലും, പ്ലേയിങ് ഇലവനിൽ അവസരം ലഭിക്കുമോയെന്നത് ഇപ്പോഴും സംശയത്തില്‍ തുടരുകയാണ്. ടൂർണമെന്റ് ആരംഭിക്കുന്നതിന് മുമ്പ് ദക്ഷിണാഫ്രിക്കയ്ക്കെതിരെ ഇന്ത്യയ്ക്ക് ഒരു സന്നാഹ മത്സരം കൂടിയുണ്ട്. ആ മത്സരം സഞ്ജുവിനെ സംബന്ധിച്ച് നിര്‍ണായകമാണ്. മികച്ച പ്രകടനം കാഴ്ചവെക്കാൻ കഴിഞ്ഞാൽ മാത്രമേ ലോകകപ്പ് പ്ലേയിങ് ഇലവനിലേക്കുള്ള സാധ്യത സഞ്ജുവിന് ഉണ്ടാകൂ.

ALSO READ: ഫ്രഞ്ച് സാഹിത്യത്തിലെ ലബനീസ് ശബ്ദം: വീനസ് ഖൂരി ഗാട്ട അന്തരിച്ചു

സഞ്ജുവിനെ വിക്കറ്റ് കീപ്പറാക്കിയിരുന്നെങ്കിലും അവസാന നിമിഷം സഞ്ജുവിനെ മാറ്റുകയായിരുന്നു. പ്ലേയിങ് ഇലവനിൽ വിക്കറ്റ് കീപ്പറായി സഞ്ജുവിന്റെ പേരുണ്ടായിരുന്നെങ്കിലും അവസാന നിമിഷം മാറ്റി. ഇഷാൻ കിഷനാണ് വിക്കറ്റ് കീപ്പറായത്. അവസാന നിമിഷം സഞ്ജുവിനെ മാറ്റിയപ്പോള്‍ തലകുനിച്ച് സങ്കടത്തോടെ പോകുന്ന വീഡിയോ വൈറലായി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News