
ആസാമിലെ ദിബ്രുഗഡിൽ നടന്നുവരുന്ന 79-മത് സന്തോഷ് ട്രോഫി സെമി ഫൈനൽ മത്സരത്തിൽ കേരളം പഞ്ചാബിനെയും, സർവീസസ് റെയിൽവേസിനെയും നേരിടും. ഇന്ന് നടന്ന ക്വാർട്ടർ ഫൈനൽ മത്സരങ്ങളിൽ കേരളം ആതിഥേയരായ ആസാമിനെയാണ് പരാജയപ്പെടുത്തിയത്. ആദ്യപകുതിയിൽ രണ്ടുഗോളും രണ്ടാം പകുതിയുടെ അവസാന മിനിറ്റിൽ പകരക്കാരനായി ഇറങ്ങിയ ദിൽഷാദ് നേടിയ ഒരു ഗോൾ അടക്കം മൂന്നു ഗോളിനാണ് കേരളം ആസാമിനെ പരാജയപ്പെടുത്തിയത്.
കേരളത്തിനുവേണ്ടി മുഹമ്മദ് അഫ്സൽ, അജ്മൽ, ദിൽഷാദ് എന്നിവരാണ് ഗോൾ നേടിയത്. നേരത്തെ റെയിൽവേ രണ്ട് ഗോളിന് രാജസ്ഥാനെ പരാജയപ്പെടുത്തി സെമിഫൈനലിൽ എത്തി.
ALSO READ : അസം വീണു! സന്തോഷ് ട്രോഫി സെമിഫൈനലിൽ പ്രവേശിച്ച് കേരളം
നിരവധിതവണ സന്തോഷ് ട്രോഫി കരസ്ഥമാക്കിയ ബംഗാളിനെ പെനാൽറ്റി ഷൂട്ടൗട്ടിൽ പരാജയപ്പെടുത്തിയാണ് സർവീസ് സെമി ഫൈനലിൽ എത്തിയിരിക്കുന്നത്. ഇതോടെ നിരവധിതവണ സന്തോഷ് ട്രോഫി കരസ്ഥമാക്കിയ പശ്ചിമ ബംഗാൾ സെമി ഫൈനൽ കാണാതെ പുറത്തായി. കളിയുടെ മുഴുവൻ സമയവും ഗോൾഡ് ഹിത സമനില വന്നതോടെ എക്സ്ട്രാ ടൈമിലേക്കും പിന്നീട് പെനാൽറ്റി ഷൂട്ടൗട്ടിലേക്ക് കളി മാറുകയായിരുന്നു. പെനാൽറ്റി ഷൂട്ടൗട്ടിൽ മൂന്ന് ഗോളുകൾ സേവ് ചെയ്ത സർവീസ് ഗോൾകീപ്പർ ആണ് ബംഗാളിനെ പരാജയപ്പെടുത്തിയത്.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

