
സ്കൂൾ കായികമേളയിൽ അത്ഭുതമായി പറളി സ്കൂളിലെ എട്ടാം ക്ലാസുകാരി ഇനിയ. 3000 മീറ്ററിൽ തന്നെക്കാൾ മുതിർന്ന സീനിയർ താരങ്ങൾക്കൊപ്പം ഓടിയാണ് ഇനിയ സ്വർണം നേടിയത്. കായികമേളയുടെ ട്രാക് ഉണർന്നപ്പോൾ ആദ്യ ദിനം കരുത്ത് കാണിച്ചത് പാലക്കാട് ജില്ലയാണെങ്കിൽ അത്ഭുമായത് പറളി സ്കൂളിലെ ഇനിയയാണ്. 19 വയസ് വരെയുള്ള വിദ്യാർത്ഥികൾ പങ്കെടുക്കുന്ന സീനിയർ വിഭാഗത്തിലാണ് 13 വയസുകാരി എത്തിയത്.
600 മീറ്ററിലേക്കാണ് ആദ്യം പരിഗണിച്ചതെങ്കിലും പിന്നീട് അധ്യാപകരുടെ നിർദേശത്തെ തുടർന്ന് 3000 മീറ്ററിലേക്ക് മാറുകയായിരുന്നു. തന്നെക്കാൾ മുതിർന്ന ചേച്ചിമാരുടെ കൂടെ ബൂട്ട് കെട്ടി ട്രാക്കിലേക്ക് എത്തിയപ്പോൾ അൽപ്പം ഒന്ന് ടെൻഷൻ ആയെങ്കിലും അവസാന പോയിന്‍റിലേക്ക് ഇനിയ കുതിച്ചത് അതിവേഗത്തിലായിരുന്നു.
ALSO READ; ആശുപത്രിയിൽ നിന്ന് സ്വർണ തിളക്കത്തിലേക്ക് ഓടി കയറി ദേവനന്ദ
പ്രാക്ടീസ് മുതലേ ഇനിയ മികച്ച സമയം കണ്ടെത്തിയിരുന്നുവെന്ന് കോച്ച് മനോജും പറയുന്നുണ്ട്. ആദ്യത്തെ സ്കൂൾ മീറ്റിന് എത്തുന്ന ഇനിയക്ക് 3000 മിറ്ററിന് പുറമെ 1500 മീറ്റർ മത്സരം കൂടി ബാക്കിയുണ്ട്. കന്നിയങ്കത്തിൽ തന്നെ സ്വർണം നേടിയ സന്തോഷത്തിലാണ് ഇനിയ. അടുത്ത മത്സരത്തിലും ഇതേ മികവ് പുറത്തെടുത്ത് സ്വർണം ആയി മടങ്ങാനാണ് ഇനിയ വീണ്ടും എത്തുന്നത്.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

