
ആഷസ് രണ്ടാം ടെസ്റ്റിൽ ഇംഗ്ലണ്ടിനെ 8 വിക്കറ്റുകൾക്ക് തകർത്തു ആതിഥേയരായ ഓസ്ട്രേലിയ. ഗാബയിൽ നടന്ന ഡേ ആൻഡ് നൈറ്റ് ടെസ്റ്റിൽ മിച്ചൽ സ്റ്റാർകിന്റെ ഓൾ റൗണ്ട് മികവിലാണ് കങ്കാരു പട വിജയിച്ചത് .
ഡേ ആൻഡ് നൈറ്റ് ടെസ്റ്റുകളിൽ ഇതാദ്യമായാണ് ആദ്യം ബാറ്റ് ചെയ്ത് 300 റൺസ് അടിച്ച ടീം പരാജയപ്പെടുന്നത്. ജയിക്കാൻ വെറും 65 റൺസ് മാത്രം വേണ്ടിയിരുന്ന ആതിഥേയർ ഓപ്പണർ ഹെഡിന്റെയും ലാബുഷേയിന്റെയും മാത്രം വിക്കറ്റുകൾ നഷ്ടപ്പെടുത്തി ലക്ഷ്യത്തിലെത്തി.
Also Read: വൈഭവ് സൂര്യവംശി ഇത്തവണ മറികടന്നത് കോഹ്‌ലിയെയും ധോണിയെയും
നേരത്തെ ആദ്യ ഇന്നിങ്സിൽ 334 റൺസെടുത്ത ഇംഗ്ലണ്ടിനെതിരെ കങ്കാരുക്കൾ ഒന്നാം ഇന്നിങ്സിൽ അടിച്ചു കൂട്ടിയത് 511 റൺസാണ്. 77 റൺസ് എടുത്ത സ്റ്റാർകിന്റെ നേതൃത്വത്തിൽ വാലറ്റം നടത്തിയ പോരാട്ടമാണ് മികച്ച സ്കോറുയർത്താൻ കങ്കാരുക്കളെ സഹായിച്ചത്.
Also Read: സൂപ്പർ ലീഗ് കേരളയുടെ സെമിഫൈനൽ മത്സരങ്ങൾ മാറ്റിവെച്ചു
രണ്ടാമിന്നിങ്സിൽ അഞ്ചു വിക്കറ്റെടുത്ത നേസറിന്റെ മികവിൽ ആതിഥേയർ ഇംഗ്ലണ്ടിനെ 241 എന്ന സ്കോറിന് പുറത്താക്കി. അഞ്ചു ടെസ്റ്റുകളുടെ പരമ്പരയിൽ ഇതോടെ ഓസ്ട്രേലിയ 2-0 എന്ന നിലയിൽ മുന്നിട്ടു നില്കുന്നു.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here


