ഇന്ത്യ ദക്ഷിണാഫ്രിക്ക ടി 20: പരുക്കേറ്റ ഗിൽ തിരിച്ചെത്തുമോ അതോ സഞ്ജു ഓപ്പൺ ചെയ്യുമോ?

Ind vs SA t20 team

ദക്ഷിണാഫ്രിക്കക്കെതിരെയുള്ള ടി 20 പരമ്പരയ്ക്കുള്ള ടീം പ്രഖ്യാപനം വൈകുന്നതിന് പിന്നിൽ ഗില്ലിന്റെ ഫിറ്റ്നസ് സംബന്ധിച്ചുള്ള ആശങ്കയെന്നു അഭ്യൂഹം. കഴുത്തിന് പരുക്കേറ്റ് ദക്ഷിണാഫ്രിക്കക്ക് എതിരായുള്ള രണ്ടാം ടെസ്റ്റും ഏകദിന പരമ്പരയും നഷ്ടപ്പെട്ട ഗിൽ, ഫിറ്റ്നസ് പരിശോധനയ്ക്കായി ബിസിസിഐയുടെ സെന്റർ ഓഫ് എക്സലൻസിലേക്ക് തിരിച്ചു എന്നു വാർത്ത വന്നിരുന്നു.

കൊൽക്കത്തയിൽ നടന്ന ആദ്യ ടെസ്റ്റിനിടയിൽ പരുക്കേറ്റ ഗിൽ രണ്ടാം ഇന്നിങ്സിൽ ബാറ്റ് ചെയ്തിരുന്നില്ല. ഗിൽ തിരിച്ചു വന്നില്ലെങ്കിൽ പകരം ഓപ്പണർ ആയി സഞ്ജു സാംസൺ തിരിച്ചു വരുകയോ അല്ലെങ്കിൽ ടെസ്റ്റ് ഓപ്പണർ യശസ്വി ജയ്‌സ്വാൾ ടീമിൽ ഇടം പിടിക്കുകയോ ചെയ്യും എന്ന് അനുമാനിക്കപ്പെടുന്നു. നേരത്തെ, ഓപ്പണറായി മികച്ച പ്രകടനം നടത്തുന്ന സഞ്ജുവിനെ മധ്യനിരയിലേക്ക് മാറ്റിയത് ഏറെ വിമർശനങ്ങൾക്ക് വഴി വച്ചിരുന്നു.

Also Read: ഹർദിക് പാണ്ഡ്യ വീണ്ടും കളത്തിലേക്ക്; ബറോഡയ്ക്കായി സയ്യിദ് മുഷ്താഖ് അലി ട്രോഫിയിൽ ഇന്ന് ഇറങ്ങും

ദക്ഷിണാഫ്രിക്കക്ക് എതിരെയുള്ള അഞ്ചു മത്സരങ്ങളുടെ ടി 20 പരമ്പര ചൊവ്വാഴ്ച കട്ടക്കിൽ ആരംഭിക്കും. ടെസ്റ്റ് പരമ്പര അടിയറവു പറഞ്ഞ ടീം ഇന്ത്യക്ക് സ്വന്തം നാട്ടിലെ തോൽവിയുടെ നാണക്കേട് മായ്ക്കാൻ ഏകദിന ടി 20 പരമ്പരകളിൽ മികച്ച വിജയം നേടിയേ മതിയാകു. മൂന്നു മത്സരങ്ങളുടെ ഏകദിന പരമ്പരയിൽ നിലവിൽ ഇന്ത്യ 1-0 ത്തിനു മുന്നിട്ട് നില്കുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News