സ്മൃതി മന്ദാന @10,000 റണ്‍സ്: ആത്മവിശ്വാസം കൊണ്ട് ചരിത്ര നേട്ടം സ്വന്തമാക്കുന്ന രണ്ടാമത്തെ ഇന്ത്യൻ വനിതാ താരം

smriti-mandhana

മിതാലി രാജിന് ശേഷം 10,000 റൺസ് തികയ്ക്കുന്ന രണ്ടാമത്തെ ഇന്ത്യൻ വനിതാ താരമായി ഇന്ത്യൻ വനിതാ ക്രിക്കറ്റ് വൈസ് ക്യാപ്റ്റൻ സ്മൃതി മന്ദാന. നേട്ടം കൈവരിക്കുന്ന ലോകത്തെ നാലാമത്തെ വനിതാ താരമാണ്. ഷഫാലി വർമയ്ക്ക് അർദ്ധ സെഞ്ച്വറി ലഭിച്ചു. 30 പന്തിലാണ് അർധ സെഞ്ച്വറി പൂർത്തിയാക്കിയത്. പരമ്പരയിലെ തുടർച്ചയായ മൂന്നാം അർദ്ധ സെഞ്ച്വറിയാണിത്.

കാര്യവട്ടം ഗ്രീൻഫീൽഡ് ഇൻ്റർനാഷണൽ സ്റ്റേഡിയത്തിൽ ഇന്ത്യയും ശ്രീലങ്കയും തമ്മിലുള്ള നാലാം ടി20 മത്സരമാണ് നടക്കുന്നത്. രണ്ട് ഇന്ത്യൻ താരങ്ങളെ കൂടാതെ, സൂസി ബേറ്റ്സും ഷാർലറ്റ് എഡ്വേർഡ്സും മാത്രമാണ് ഈ നേട്ടം കൈവരിച്ച ക്രിക്കറ്റ് താരങ്ങൾ.

ALSO READ: ഇരട്ടഗോളുമായി ക്രിസ്റ്റ്യാനോ; അൽ നസറിന് തുടർച്ചയായി പത്താം ജയം, ഇനി ലക്ഷ്യം ലീഗ് കിരീടം

ഏഴ് ടെസ്റ്റുകളിൽ നിന്ന് 629 റൺസും 117 ഏകദിന മത്സരങ്ങളിൽ നിന്ന് 5,322 റൺസും സ്മൃതിയുടെ പേരിലുണ്ട്. വനിതാ ക്രിക്കറ്റിൽ ഏറ്റവും കൂടുതൽ റൺസ് നേടിയ മിതാലി രാജ് മൂന്ന് ഫോർമാറ്റുകളിലുമായി 10,868 റൺസുമായി തന്റെ കരിയർ അവസാനിപ്പിച്ചിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News