സ്മൃതി മന്ദാന – പലാഷ് മുച്ചൽ വിവാഹം മുടങ്ങിയതായി അഭ്യൂഹങ്ങൾ; ചർച്ചയായി പലാഷിന്റെ ചാറ്റിന്റെ സ്ക്രീൻഷോട്ടുകൾ

Smriti Mandhana Palash Muchhal wedding

സോഷ്യൽ മീഡിയയിൽ ഇപ്പോൾ ചർച്ചയായിക്കൊണ്ടിരിക്കുന്നത് സ്മൃതി മന്ദാന-പലാഷ് മുച്ചൽ വിവാഹത്തെക്കുറിച്ചുള്ള അഭ്യൂഹങ്ങളാണ്, വിവാഹം മുടങ്ങിയെന്ന വാർത്തയാണ് സോഷ്യൽ മീഡിയ ചർച്ചകളിൽ നിന്നും പുറത്തു വരുന്നത്. മേരി ഡി കോസ്റ്റ എന്ന യുവതി ഇൻസ്റ്റാഗ്രാമിൽ പങ്കുവച്ച സ്റ്റോറിയിൽ പോസ്റ്റ് ചെയ്ത ചാറ്റിന്റെ സ്ക്രീൻഷോട്ടുകളാണ് ഇതിനുള്ളുള്ള തെളിവായി സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നത്. പലാഷ് മുച്ചല്ലിന്റെ യുവതിയുമായുള്ള ചാറ്റുകളാണ് യുവതി പങ്കുവച്ചത്.

ഇന്ത്യൻ വനിതാ ക്രിക്കറ്റ് ടീം വൈസ് ക്യാപ്റ്റൻ സ്‌മൃതി മന്ദാനയുടെയും പ്രൊഫഷണൽ ഗായകനും സംഗീത സംവിധായകനുമായ പലാഷ് മുച്ചലിന്റെയും വിവാഹം വംബർ 23-ന് സാംഗ്ലിയിൽ നടക്കേണ്ടതായിരുന്നു. സ്‌മൃതിയുടെ അച്ഛനെ ഹൃദയാഘാതത്തെ തുടർന്ന് ആശുപത്രിയിൽ അഡ്മിറ്റ് ചെയ്യ്തതിനാൽ വിവാഹം മാറ്റി വച്ചെന്നായിരുന്നു ആദ്യം പുറത്തു വന്ന റിപ്പോർട്ട്. എന്നാൽ ഇതല്ല വിവാഹം മാറ്റി വയ്ക്കാൻ കാരണമെന്നാണ് ഇപ്പോൾ പുറത്തു വന്ന വിവാദ ചാറ്റിന്റെ സ്ക്രീൻഷോട്ടുകൾ സൂചിപ്പിക്കുന്നത്. പലാഷ് നടത്തിയ ഈ ചാറ്റുകളാണ് വിവാഹം മുടങ്ങാൻ കാരണമായതെന്നാണ് ഇപ്പോൾ പുറത്തു വരുന്നത്.

ALSO READ : സ്മൃതി മന്ദാന-പലാഷ് മുച്ചൽ വിവാഹം മാറ്റിവച്ചു; അച്ഛന്റെ രോഗബാധയെ തുടർന്നാണ് മാറ്റിവെച്ചത്

മുംബൈ ഡിവൈ പാട്ടീൽ സ്റ്റേഡിയത്തിൽ വച്ച് പലാഷ് മുച്ചൽ സ്മൃതിയെ ഔദ്യോഗികമായി പ്രപ്പോസ് ചെയ്ത വിഡിയോയും, സ്മൃതിയുടെ ഹൽദി ചിത്രങ്ങളും കഴിഞ്ഞ ദിവസങ്ങളിൽ സോഷ്യൽ മീഡിയയിൽ ഏറെ ചർച്ചചെയ്യപ്പെട്ട ഒന്നായിരുന്നു. ഇവ തന്റെ അക്കൗണ്ടിൽ നിന്നും സ്‌മൃതി നീക്കം ചെയ്തിട്ടുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News