
408 റൺസിന്റെ കൂറ്റൻ പരാജയമാണ് ദക്ഷിണാഫ്രിക്കക്കെതിരെ ഇന്ത്യ ഗുവാഹത്തിയിൽ വഴങ്ങിയത്. ടെസ്റ്റ് ചരിത്രത്തിലെ തന്നെ ഇന്ത്യയുടെ ഏറ്റവും വലിയ തോൽവിയാണ് ഇത്. 549 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ഇന്ത്യ 140 റൺസിന് ഓൾഔട്ടാകുകയായിരുന്നു. പരാജയത്തോടെ സ്വന്തം ഗ്രൗണ്ടിൽ വൈറ്റ് വാഷ് ചെയ്യപ്പെട്ടതിന്റെ നാണക്കേട് കൂടി പേറുകയാണ് ഇന്ത്യൻ ടീം.
രണ്ട് തവണ ഇന്ത്യയെ ഹോം പരമ്പരയിൽ വൈറ്റ് വാഷ് ചെയത ടീം എന്ന നേട്ടവും ഇതോടെ ദക്ഷിണാഫ്രിക്ക സ്വന്തമാക്കി. 2000ത്തിൽ, ഇന്ത്യയിൽ നടന്ന രണ്ട് മത്സരങ്ങളുടെ ടെസ്റ്റ് പരമ്പരയിൽ ഇന്ത്യയെ 2-0ത്തിന് പ്രോട്ടീസ് ടീം തകർത്തിരുന്നു. ലോകത്തിലെ മറ്റൊരു ടീമും ഹോം ഗ്രൗണ്ടിൽ ഇന്ത്യയെ ഇതുവരെ രണ്ട് തവണ വൈറ്റ് വാഷ് ചെയ്തിട്ടില്ല.
Also Read: ഗുവാഹത്തി ടെസ്റ്റ് : ഇന്ത്യക്ക് 408 റൺസിന്റെ വമ്പൻ തോൽവി
2004 ലെ നാഗ്പൂർ ടെസ്റ്റിൽ ഓസ്ട്രേലിയക്കെതിരെ ഏറ്റുവാങ്ങിയ 342 റൺസിന്റെ പരാജയമായിരുന്നു റൺ വ്യത്യാസത്തിൽ ടെസ്റ്റിൽ ഇതുവരെയുണ്ടായിരുന്ന ഇന്ത്യയുടെ ഏറ്റവും വലിയ പരാജയം അതും കൂടിയാണ് ഗുവഹാത്തി ടെസ്റ്റിലെ പരാജയം മറികടന്നിരിക്കുന്നത്.
2000-ത്തിനു ശേഷം ഇന്ത്യയിൽ ദക്ഷിണാഫ്രിക്കയുടെ ആദ്യ ടെസ്റ്റ് പരമ്പര വിജയം കൂടിയാണ് ഇത്. ഓൾറൗണ്ടർ രവീന്ദ്ര ജഡേജ മാത്രമാണ് ബർസപര ക്രിക്കറ്റ് സ്റ്റേഡിയത്തിൽ പോരാട്ടവീര്യം പ്രകടിപ്പിച്ചത്. പോരാടാൻ പോലും തയാറാകാതെ സമ്പൂർണ അടിയറവ് പറയുന്ന രീതിയിലായിരുന്ന ഇന്ത്യൻ ടീമിന്റെ പ്രകടനം എന്ന ആരാധക വിമർശനവും ഉയരുന്നുണ്ട്.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

