T20 വേൾഡ് കപ്പ്: ന്യൂസിലാൻഡിനെതിരെ സൗത്ത് ആഫ്രിക്കയ്ക്ക് അനായാസ വിജയം

south africa vs new zealand

അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തിൽ ന്യൂസിലാൻഡിനെതിരെ സൗത്ത് ആഫ്രികക്ക് ഏഴ് വിക്കറ്റ് ഉജ്ജ്വല ജയം. ഇതോടെ സൗത്ത് ആഫ്രിക്ക മൂന്ന് മത്സരങ്ങളിൽ നിന്നും മൂന്ന് വിജയം നേടിയതോടെ ട്വന്റി ട്വന്റി ലോകകപ്പിൽ സൂപ്പർ എട്ടിലേക്ക് കയറാനുള്ള സാധ്യത നിലനിർത്തി.

ലോക അഞ്ചാം നമ്പർ ടീമായ ന്യൂസിലാൻഡ് ആദ്യം ബാറ്റ് ചെയ്തപ്പോൾ 175/7 റൺസ് നേടിയിരുന്നു. എന്നാൽ ടി20 ടീം റാങ്കിങിൽ നാലാം സ്ഥാനത്ത് സൗത്ത് ആഫ്രിക്ക തുടർച്ചയായി വിക്കറ്റുകൾ വീഴ്ത്തി മത്സരം തിരിച്ചു പിടിച്ചത്. 26 പന്തിൽ 48 റൺസ് നേടി മാർക്ക് ചാപ്മാനാണ് ടോപ്പ് സ്കോറർ. മാർക്കോ ജാൻസൻ 4/40 എന്ന നിലയിൽ മികച്ച പ്രകടനം കാഴ്ച്ച വച്ചു. സൗത്ത് ആഫ്രിക്കയുടെ ചെയ്സിന് നേതൃത്വം നൽകിയത് ക്യാപ്റ്റൻ ഐഡൻ മർക്രം ആയിരുന്നു. ഐഡൻ 44 പന്തിൽ 86 റൺസാണ് നേടിയത്.

Also read : ദക്ഷിണ മേഖല അണ്ടർ-14 ക്രിക്കറ്റിൽ ഹൈദരാബാദിനെതിരെ കേരളത്തിന് കൂറ്റൻ സ്‌കോർ; വസിഷ്ഠിനും ആരോണിനും സെഞ്ച്വറി

ടി20 ലോകകപ്പിൽ ന്യൂസിലാൻഡിനെതിരെ സൗത്താഫ്രിക്ക നേടുന്ന അഞ്ചാമത്തെ ജയമാണിത്. ആകെ നടന്ന 19 മത്സരങ്ങളിൽ ന്യൂസിലാൻഡിനെതിരെ പ്രോട്ടിയസ് നേടുന്ന 12-ാമത്തെ വിജയം കൂടിയാണിത്. ബ്ലാക്ക് ക്യാപ്സിനായി ഫിൻ അലൻ (31), ഡാറിൽ മിച്ചൽ (32) എന്നിവർ ഭേദപ്പെട്ട സ്കോർ നേടിയെങ്കിലും ടീമിനെ വിജയത്തിലെത്തിക്കാൻ കഴിഞ്ഞില്ല.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News