തകർത്തത് 32 വർഷത്തെ റെക്കോർഡ്; ഇരട്ട സ്വർണത്തിന്‍റെ ഇരട്ടിമധുരവുമായി ആലപ്പു‍ഴക്കാരൻ അതുൽ

ATHUL + RECORD HOLDER + SCHOOL SPORTS MEET

സംസ്ഥാന സ്കൂള്‍ ഒളിമ്പിക്സിൽ ഇരട്ട റെക്കോര്‍ഡ് നേട്ടവുമായി അലപ്പു‍ഴയുടെ അതുല്‍ ടി എം. 200 മീറ്റര്‍ മത്സരത്തിലാണ് അതുല്‍ റെക്കോര്‍ഡോടെ സ്വര്‍ണം നേടിയത്. ഗവണ്‍മെന്‍റ് ഡി വി എച്ച് എസില്‍ നിന്നുള്ള വിദ്യാര്‍ത്ഥിയാണ് അതുല്‍. കാർമേഘങ്ങൾ ഒഴിഞ്ഞ മാനത്ത് നാലാം ദിനം ട്രാക്കിലെ മത്സരം തുടങ്ങിയപ്പോൾ ആലപ്പുഴയുടെ പേരും മുഴങ്ങി. ജൂനിയര്‍ വിഭാഗം ആണ്‍കുട്ടികളുടെ 200 മീറ്റര്‍ മത്സരത്തിൽ സ്വർണ്ണം നേടിയ അതുലിലൂടെയാണ് ആലപ്പുഴ നേട്ടം കൊയ്തത്.

ആ സ്വർണ്ണ നേട്ടത്തിന് ഒരു റെക്കോർഡിന്‍റെ കൂടി മധുരം ഉണ്ട്. 1993 ൽ കുറിച്ച റെക്കോർഡ് ആണ് അതുൽ 21.87 സെക്കന്റ്‌ കൊണ്ട് തിരുത്തി എ‍ഴുതിയത്. റെക്കോർഡ് നേട്ടത്തിന്‍റെയും മികച്ച സമയത്തിനുള്ളിൽ ഫിനിഷ് ചെയ്യാൻ കഴിഞ്ഞതിന്‍റെയും സന്തോഷത്തിലാണ് അതുൽ.

ALSO READ; കോഴിക്കോട് ബീച്ച് ആശുപത്രി വളപ്പിലെ വെക്ടർ കൺട്രോൾ യൂണിറ്റിന് നേരെ ആക്രമണം; വാതിലുകൾ തകർത്തു

ട്രാക്കിലെ അതുലിന്റെ നേട്ടങ്ങൾ കായിക താരങ്ങളായിരുന്ന മാതാപിതാകൾക്കും കോച്ചിനും കൂടി അവകാശപ്പെട്ടതാണ്. മീറ്റിൽ ആലപ്പുഴയുടെ അഭിമാനമായ അതുലിന് വേണ്ട എല്ലാ സഹായങ്ങളും എം എൽ എ ചിത്തരഞ്ജൻ ഉറപ്പു നൽകിയിട്ടുണ്ട്. കായിക മേളയുടെ രണ്ടാം ദിനത്തിലും അതുൽ പുതിയ റെക്കോർഡ്‌ കണ്ടെത്തിയിരുന്നു. 1988 ലെ രാം കുമാർ നേടിയ റെക്കോർഡ് അതുൽ 10.81 സെക്കന്റിലാണ് മറികടന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News