
സൂപ്പര്‍ ലീഗ് കേരള ഫുട്ബോളിന്‍റെ ഫൈനലില്‍ നാളെ കണ്ണൂര്‍ വാരിയേഴ്സ് തൃശൂര്‍ മാജിക് എഫ് സിയെ നേരിടും. കണ്ണൂര്‍ ജവഹര്‍ സ്റ്റേഡിയത്തില്‍ വൈകിട്ട് ആറിനാണ് മത്സരം. ഇരുടീമുകളുടെയും ആദ്യ ഫൈനല്‍ മത്സരമാണിത്. നിലവിലുള്ള ചാമ്പ്യന്മാരായ കാലിക്കറ്റ് എഫ് സിയെ ഏകപക്ഷീയമായ ഒരു ഗോളിന് തോല്‍പ്പിച്ചാണ് കണ്ണൂര്‍ ഫൈനലില്‍ കടന്നത്. തൃശൂരാകട്ടെ, ഒന്നിനെതിരെ മൂന്നുഗോളുകള്‍ക്ക് മലപ്പുറം എഫ് സിയെ മറികടന്നു. പരുക്കുമാറി തിരിച്ചെത്തിയ മുന്നേറ്റക്കാരന്‍ മാര്‍കസ് ജോസഫിന്‍റെ ഹാട്രിക്ക് കരുത്തിലായിരുന്നു തൃശൂർ മാജിക് എഫ് സിയുടെ
വിജയം.
ALSO READ: അഡിലെയ്ഡിൽ ആധിപത്യം ഉറപ്പിച്ച് ഓസ്ട്രേലിയ; മഗ്രാത്തിനെ മറികടന്ന് ലിയോൺ
നേരത്തെ നടന്ന ആദ്യ സെമിയിൽ നിലവിലെ ജേതാക്കളായ കാലിക്കറ്റ് എഫ്സിയെ ഒരു ഗോളിന് തോൽപ്പിച്ചാണ് കണ്ണൂർ ഫൈനലിൽ എത്തിയത്. രണ്ടാം പകുതിയിൽ മുഹമ്മദ് സിനാന്റെ ബൂട്ടിൽ നിന്നായിരുന്നു നിർണായക ഗോൾ പെനാൽറ്റിയുടെ രൂപത്തിൽ പിറന്നത്. ആദ്യ ഘട്ടത്തില്‍ കോഴിക്കോട് കോര്‍പ്പറേഷന്‍ സ്റ്റേഡിയത്തിലായിരുന്നു ഫൈനല്‍ മത്സരം നിശ്ചയിച്ചിരുന്നത് എന്നാല്‍ ഇലക്ഷന്‍ കാരണം സൂപ്പര്‍ ലീഗ് സെമി ഫൈനല്‍, ഫൈനല്‍ മത്സരങ്ങളുടെ തിയ്യതി മാറ്റുകയായിരുന്നു.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

