സഞ്ജുവിന്റെ തകർപ്പനടി: സയ്യിദ് മുഷ്താഖ് അലി ട്രോഫിയിൽ ഛത്തീസ്ഗഢിനെ തകർത്ത് കേരളം

syed mushtaq ali trophy kerala win

സഞ്ജുവിന്റെ തകർപ്പനടി ഒപ്പം രോഹന്റെ വെടിക്കെട്ട് കൂടി ചേർന്നപ്പോൾ സയ്യിദ് മുഷ്താഖ് അലി ട്രോഫി എലൈറ്റ് ട്വി 20യിൽ കേരളത്തിന് ഛത്തീസ്ഗഢിനെതിരെ 8 വിക്കറ്റ് വിജയം. ആദ്യം ബാറ്റിങ്ങിനിറങ്ങിയ ഛത്തീസ്ഗഢിനെ കേരളം 120 റൺസിന് പുറത്താക്കിയപ്പോൾ 10.4 ഓവറിൽ കേരളം ലക്ഷ്യം മറികടന്നു.

ആദ്യം ബാറ്റ് ചെയ്ത ഛത്തീസ്ഗഢ് നിരയിൽ 41 റൺസ് നേടിയ അമൻ ദീപ് ഖരെയാണ് ടോപ് സ്കോറർ. കേരളത്തിനായി കെ എം ആസിഫ് 3 വിക്കറ്റുകൾ നേടി.

Also Read: കോഹ്ലി-രോഹിത് ഷോ; ദക്ഷിണാഫ്രിക്കക്കെതിരെ ഇന്ത്യയ്ക്ക് മികച്ച തുടക്കം

മറുപടി ബാറ്റിങ്ങിനിറങ്ങിയ കേര‍ളത്തിനായി ക്യാപ്റ്റൻ സഞ്ജു സാംസൺ 15 പന്തിൽ 43 റൺസെടുത്തു. ഹാട്രിക് സിക്സറുകൾ ഉൾപ്പെടെ അഞ്ച് സിക്‌സറുകളും രണ്ട് ബൗണ്ടറികളും സഞ്ജുവിന്റെ ബാറ്റിൽ നിന്നും പിറന്നു. ഒപ്പം രോഹൻ കുന്നുമ്മലിന്റെ വെടിക്കെട്ട് (17 പന്തുകളിൽ 33 റൺസ്) കൂടി ചേർന്നപ്പോൾ കേരളം 10.4 ഓവറിൽ ലക്ഷ്യം മറികടന്നു.

കേരളത്തിനായി കെ എം ആസിഫ് മൂന്ന് വിക്കറ്റ് നേടിയപ്പോൾ അങ്കിത് ശർമ്മയും വിഘ്‌നേഷ് പുത്തൂരും രണ്ട് വിക്കറ്റുകൾ വീതം വീ‍ഴ്ത്തി. ഷറഫുദ്ദീൻ,നിധീഷ്,ബാസിത് എന്നിവർ ഓരോ വിക്കറ്റുകളും സ്വന്തമാക്കി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News