
സയ്ദ് മുഷ്‌താഖ് അലി ട്രോഫി ഗ്രൂപ്പ് സ്റ്റേജ് മത്സരത്തിൽ കേരളത്തെ 32 റൺസിന് പരാജയപ്പെടുത്തി റയിൽവേസ്. ലക്‌നൗ ഏകന സ്റ്റേഡിയത്തിൽ ഇന്ന് നടന്ന മത്സരത്തിൽ 150 റൺസ് വിജയലക്ഷ്യവുമായി ഇറങ്ങിയ കേരളത്തിനു 20 ഓവറുകളിൽ 8 വിക്കറ്റ് നഷ്ടത്തിൽ 117 റൺസ് നേടാൻ മാത്രമേ കഴിഞ്ഞുള്ളു.
ഓപ്പണർ ആയി ഇറങ്ങിയ സഞ്ജു സാംസൺ ഉൾപ്പെടെ ആർക്കും നിലയുറപ്പിക്കാൻ സാധിക്കാത്ത വിധം വിരിഞ്ഞു കെട്ടിയ റയിൽവേസ് ബൗളിംഗ് നിരയും മാൻ ഓഫ് ദി മാച്ച് നവനീത് വിർകിന്റെ ഓൾ റൌണ്ട് മികവുമാണ് മത്സരത്തിന്റെ ഗതി നിർണ്ണയിച്ചത്. വീർക് നാലോവറിൽ 23 റൺസ് മാത്രം വിട്ടുകൊടുത്ത് മൂന്നു വിക്കറ്റുകൾ വീഴ്ത്തിയപ്പോൾ ശിവം ചൗധരി രണ്ടും പാണ്ഡെ, രാജ് ചൗധരി, നായകൻ കരൺ ശർമ്മ എന്നിവർ ഓരോ വിക്കറ്റുകൾ വീതം നേടി. കേരളത്തിനായി 19 റൻസുകൾ നേടി ടോപ് സ്കോറർ ആയ നായകൻ സഞ്ജു സാംസൺ ഉൾപ്പെടെ ആർക്കും തിളങ്ങാൻ ആയില്ല.
Also Read: കൗമാരകുതിപ്പിൽ ചരിത്രം കുറിച്ച് പോർച്ചുഗൽ: ഫിഫ അണ്ടർ 17 ലോകകപ്പ് കിരീടം നേടി പറങ്കിപ്പട
നേരത്തെ ടോസ്സ് നേടി ബാറ്റിംഗ് തെരഞ്ഞെടുത്ത റെയില്വേസിനെ 7 വിക്കറ്റ് നഷ്ടത്തിൽ 149 റൺസ് എന്ന ഭേദപ്പെട്ട സ്‌കോറിൽ എത്തിച്ചത് 32 റൺസ് നേടിയ വീർകും 25 റൺസ് നേടിയ രവി സിങ്ങും ചേർന്നാണ്. കേരളത്തിനായി പേസർ കെ എം ആസിഫ് മൂന്നും ശറഫുദ്ധീൻ , അഖിൽ സ്കറിയ എന്നിവർ രണ്ടും വിക്കറ്റുകൾ വീതം നേടി.
ആദ്യ ഗ്രൂപ്പ് മത്സരത്തിൽ ഒഡീഷയെ 10 വിക്കറ്റുകൾക്ക് തകർത്ത കേരളത്തിന്റെ ഇനിയുള്ള മത്സരങ്ങൾ ഞായറാഴ്ച ഛത്തീസ്ഗണ്ഡിനോടും ചൊവാഴ്ച്ച വിദർഭയോടും ആണ്.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

