
വിജയാരവത്തോടെ ടി20 ക്രിക്കറ്റ് ലോകകപ്പില്‍ ലങ്കയ്ക്കാരംഭം. ടി20 വേൾഡ് കപ്പിലെ അദ്യ മത്സരത്തിൽ അയർലൻഡിനെ 20 റണ്ണിന് തോല്പിച്ച് ശ്രീലങ്ക. കൊളംബോയിൽ നടന്ന മത്സരത്തിൽ ടോസ് നേടിയ അയർലൻഡ് ടീം ബോളിങ്ങ് തെരഞ്ഞെടുക്കുകയായിരുന്നു. ആദ്യം ബാറ്റ് ചെയ്ത ശ്രീലങ് നിശ്ചിത ഓവറിൽ ആറ് വിക്കറ്റ് നഷ്ടത്തിൽ 163 റൺസ് നേടി. മറുപടി ബാറ്റിങ്ങിനിറങ്ങിയ അയർലൻഡിന്റെ പോരാട്ടം 19.5 ഓവറിൽ 143 ൽ അവസാനിക്കുകയായിരുന്നു.
കുശാൽ മെൻഡിസ് (56) കമീന്ദു മെൻഡിസ് (44) എന്നിവരുടെ ബാറ്റിങ് മികവാണ് ശ്രീലങ്കയ്ക്ക് മികച്ച സ്കോർ നൽകിയത്. 4 വിക്കറ്റ് നഷ്ടത്തിൽ 84 എന്ന നിലയിൽ തകർന്ന് നിന്ന ടീമിനെ പോരാടാനുള്ള സ്കോറിലെത്തിച്ചത് ഇരുവരുടെയും കൂട്ടുകെട്ടായിരുന്നു. ഇരുവരും ചേർന്നൊരുക്കിയ 67 റണ്ണിന്റെ കൂട്ടുകെട്ടാണ് ശ്രീലങ്കയെ 163 എന്ന സ്കോറിലെത്തിച്ചത്.
മറുപടി ബാറ്റിങ്ങിൽ 14 ഓവറിൽ മൂന്ന് വിക്കറ്റ് നഷ്ടത്തിൽ 100 റൺസ് കടന്ന അയർലൻഡ് ടീം ഒരു ഘട്ടത്തിൽ ശ്രീലങ്കൻ ടീമിനെ സമ്മർദ്ദത്തിലാക്കി. എന്നാൽ പിന്നീട് കൂട്ടത്തകർച്ചയിലേക്ക് വീഴുകയായിരുന്നു. ശ്രീലങ്കക്കായി വണീന്ദു ഹസരങ്കയും മഹേഷ് തീക്ഷണയും മൂന്നു വിക്കറ്റുകൾ വീതം വീഴ്ത്തി. ഹാരി ടെക്‌റ്റർ (44) റോസ് അദെയർ (34) എന്നിവർ അയർലൻഡിനായി പൊരുതി വീഴുകയായിരുന്നു.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

