T20 വേൾഡ് കപ്പ് 2026 ; ഇന്ത്യ പാകിസ്താൻ മത്സരത്തിന്റെ ഭാ​ഗമായി സുരക്ഷ കോർഡിനേഷൻ ശക്തമാക്കി ശ്രീലങ്ക

ind vspak match

T20 വേൾഡ് കപ്പ് 2026 മുമ്പായി തന്നെ സുരക്ഷാ പ്രശ്നങ്ങൾ സോഷ്യൽ മീഡിയയിൽ ഉൾപ്പെടെ ചര്‍ച്ചാവിഷയമായി മാറിയിട്ടുണ്ട്. ടൂർണമെന്റിന് ഇനി ഏതാനും ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെ എല്ലാ ടീമുകൾക്കും പ്രത്യേകിച്ച് ഇന്ത്യയും പാകിസ്താനും തമ്മിലുള്ള മത്സരങ്ങൾക്ക് അത്യാധുനിക സൈനിക വിന്യാസമാണ് ശ്രീലങ്ക നടത്തിയിരിക്കുന്നത്.

ഫെബ്രുവരി 7 മുതൽ മാർച്ച് 8 വരെ 20 മത്സരങ്ങളാണ് ഇവിടെ നടക്കുന്നത്. ടൂർണമെന്റിലെ ഏറ്റവും സെൻസിറ്റീവ് മത്സരങ്ങളിൽ ഒന്നാണ് ഇന്ത്യ പാകിസ്താൻ മത്സരം. ഫെബ്രുവരി 15-ന് കൊളംബോയിലാണ് ഈ മത്സരം നടക്കുന്നത്. രണ്ട് രാജ്യങ്ങളുടെയും സാമൂഹിക രാഷ്ട്രീയ സമ്മർദങ്ങളാൽ ഈ മത്സരം ടോപ്പ് സുരക്ഷാ ഇവന്റായാണ് നടക്കുക. അതിനാലാണ് ശ്രീലങ്ക ഇന്ത്യ-പാകിസ്താൻ മത്സരങ്ങൾക്ക് പ്രത്യേക ശ്രദ്ധ നൽകുന്നത്.

Also read : ഇന്ത്യ – ന്യൂസിലൻഡ് ടി20: പോരാട്ടത്തിനുള്ള പടയെത്തി; സഞ്ജുവിന്‍റെ പ്രകടനം കാണാനുള്ള ആവേശത്തിൽ ആരാധകർ

ശ്രീലങ്കൻ കായിക മന്ത്രി സുനിൽ കുമാര ഗമേജ് പറഞ്ഞു, താരങ്ങൾ, ​ഗസ്റ്റുകൾ , ആരാധകർ എന്നിവർ സുരക്ഷിതരായിരിക്കണം എന്നതിനാണ് ഏറ്റവും പ്രാധാന്യം നൽകുന്നത് എന്ന് ശ്രീലങ്കൻ കായിക മന്ത്രി സുനിൽ കുമാര ഗമേജ്. മത്സരത്തിന്റെ ഭാ​ഗമായി സംരക്ഷിക്കാൻ വിന്യസിക്കുന്ന പ്രത്യേക കമ്മാൻഡോ യൂണിറ്റുകൾ വിന്യസിക്കും. ഈ സായുധ സേന താരങ്ങൾ എയർപോർട്ടിൽ ഇറങ്ങും മുതൽ മത്സരങ്ങൾ കഴിഞ്ഞ് രാജ്യത്ത് നിന്നുപോവുന്നത് വരെ സംരക്ഷണം ഒരുക്കും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News