അനന്തപുരിക്ക് ​ഗംഭീര തുടക്കം: സ്കൂൾ ഒളിമ്പിക്സ് ആദ്യദിനത്തിൽ തിരുവനന്തപുരത്തിന്റെ മുന്നേറ്റം

Kerala School Olympics 2025

67-ാംമത് സ്കൂൾ ഒളിമ്പിക്സ് ​ഗെയിംസിൽ ആദ്യദിനം തിരുവനന്തപുരം ജില്ലയ്ക്ക് മുന്നേറ്റം. ഓവറോൾ പ്രകടനത്തിൽ 77 സ്വർണവും 57 വെള്ളിയും 79 വെങ്കലവും ഉൾപ്പടെ 663 പോയിന്റുമായാണ് തിരുവനന്തപുരം ഒന്നാം സ്ഥാനത്ത് തുടരുന്നത്. രണ്ടാം സ്ഥാനത്തുള്ള കണ്ണൂരിന് 387 പോയിന്റാണ് ഉള്ളത്. 38 സ്വർണവും 45 വെള്ളിയും 45 വെങ്കലവുമാണ് ജില്ല കരസ്ഥമാക്കിയിരിക്കുന്നത്. മൂന്നാം സ്ഥാനത്തുള്ള കോഴിക്കോടിന് 324 പോയിന്റാണ് ഉള്ളത്. 30 സ്വർണവും 38 വെള്ളിയും 35 വെങ്കലവുമാണ് കോഴിക്കോടിനുള്ളത്.

ALSO READ: സംസ്ഥാന സ്കൂൾ കായികമേള: മുങ്ങി നിവർന്ന് പൊന്ന് വാരി തിരുവനന്തപുരത്തിന്റെ ചുണക്കുട്ടികൾ; നീന്തൽ മത്സര ഇനങ്ങളിൽ ഒന്നാമതെത്തി ജില്ല

ഇൻക്ലൂസീവ് വിഭാഗത്തിലെ അത്‌ലറ്റിക്സിൽ പാലക്കാട് ജില്ലയാണ് ചാമ്പ്യന്മാർ. ,രണ്ടാം സ്ഥാനത്ത് കോഴിക്കോടും മൂന്നാം സ്ഥാനത്ത് കാസർ​ഗോഡുമാണ് ഉള്ളത്. ജനറൽ മത്സരങ്ങൾക്ക് സമാനമായ നിലയിൽ വാശിയേറിയ പോരാട്ടം ആണ് ഇൻക്ലൂസീവ് വിഭാഗത്തിലും ഇന്ന് നടന്നത്. ജനറൽ വിഭാഗത്തിലെ അത്‌ലറ്റിക്സ് ഉൾപ്പെടെയുള്ള മത്സരങ്ങൾ നാളെ നടക്കും.

Content summary : Thiruvananthapuram district comes on the top list in first day of the 67th School Olympic Games. Thiruvananthapuram continues to be at the top with 662 points, including 77 gold, 57 silver and 78 bronze, in the overall performance.



whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News