എന്താണ് തിലക് വർമ്മയെ അലട്ടുന്ന ടെസ്റ്റിക്കുലർ ടോർഷൻ ?

ടെസ്റ്റിക്കുലർ ടോർഷൻ’ എന്ന ഗുരുതര ആരോഗ്യപ്രശ്‌നത്തെ തുടർന്ന് ഇന്ത്യൻ ക്രിക്കറ്റ് താരം തിലക് വർമ്മയ്ക്ക് അടിയന്തര ശസ്ത്രക്രിയയ്ക്ക് വിധേയനാകേണ്ടിവന്നു. ഇതോടെ ന്യൂസിലാൻഡിനെതിരായ അഞ്ച് മത്സരങ്ങളടങ്ങിയ ടി20 പരമ്പരയിലെ ആദ്യ മൂന്ന് മത്സരങ്ങളിൽ തിലക്കിനു നഷ്ടപ്പെടും. നിലവിൽ വിജയ് ഹസാരെ ട്രോഫിയിൽ ഹൈദരാബാദ് ടീമിനൊപ്പം രാജ്കോട്ടിലുണ്ടായിരുന്ന തിലക്, ശക്തമായ വേദനയെ തുടർന്ന് ആശുപത്രിയിൽ പ്രവേശിക്കുകയായിരുന്നു. പരിശോധനകൾക്ക് ശേഷം ആശുപത്രിയിൽ നടത്തിയ സ്കാനിൽ ടെസ്റ്റിക്കുലർ ടോർഷൻ സ്ഥിരീകരിക്കുകയും അടിയന്തര ശസ്ത്രക്രിയ നിർദേശിക്കപ്പെടുകയും ചെയ്തു. ഈ പരിക്ക് അടുത്ത മാസം നടക്കുന്ന ടി20 ലോകകപ്പിൽ തിലകിന്റെ പങ്കാളിത്തത്തെയും അനിശ്ചിതത്വത്തിലാക്കുന്നുണ്ട്.

Also Read: തിലക് വർമ്മ ന്യൂസിലാൻഡ് പരമ്പരയിലെ ആദ്യ മൂന്ന് മത്സരങ്ങളിൽ നിന്ന് പുറത്ത്

എന്താണ് ടെസ്റ്റിക്കുലർ ടോർഷൻ?

വൃഷണത്തിലേക്കുള്ള രക്തവാഹിനികൾ അടങ്ങിയ സ്പെർമാറ്റിക് കോർഡ് തിരിഞ്ഞുപോകുന്ന അവസ്ഥയാണ് ടെസ്റ്റിക്കുലർ ടോർഷൻ. ഇതുമൂലം രക്തചംക്രമണം തടസ്സപ്പെടുകയും പെട്ടെന്ന് കടുത്ത വേദന, വീക്കം, ഛർദ്ദി, തുടങ്ങിയ ലക്ഷണങ്ങൾ പ്രകടമാകുകയും ചെയ്യും. ഇത് ഒരു മെഡിക്കൽ അടിയന്തരാവസ്ഥയായതിനാൽ ഉടൻ ശസ്ത്രക്രിയയിലൂടെ കോർഡ് തിരിച്ചു ശരിയായ നിലയിലാക്കേണ്ടതാണ്. സാധാരണയായി കൗമാരപ്രായക്കാരിലാണ് ഇത് കൂടുതലായി കാണപ്പെടുന്നത്. എന്നാൽ ഏത് പ്രായത്തിലും ഈ അവസ്ഥ ഉണ്ടാകാം. ചിലപ്പോൾ പരിക്കുകളെത്തുടർന്നോ, ഉറക്കത്തിനിടയിലുപോലും ഈ അവസ്ഥ ഉണ്ടാകാൻ സാധ്യതയുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News