കുതിപ്പ് തുടർന്ന് തിരുവനന്തപുരം; സ്കൂൾ കായികമേളയില്‍ ഇഞ്ചോടിഞ്ച് പോരാട്ടം

school-olympics

67 മത് സംസ്ഥാന സ്കൂൾ കായികമേളയില്‍ മൂന്നാം ദിനത്തിലെ മത്സരങ്ങൾ പൂർത്തിയായപ്പോൾ തിരുവനന്തപുരം ജില്ല ബഹുദൂരം മുന്നില്‍ കുതിക്കുന്നു. ട്രാക്കിലെ പോരാട്ടത്തിന് തീപിടിച്ച ദിവസമായ ഇന്നലെ 25 ഫൈനലുകളാണ് അത്ലറ്റിക്സിൽ പൂര്‍ത്തിയായത്. ഇഞ്ചോടിഞ്ച് പോരാട്ടമായിരുന്നു ട്രാക്കില്‍ പാലക്കാടും മലപ്പുറവും കാ‍ഴ്ചവെച്ചത്.

അത്ലറ്റിക്സ് മത്സരങ്ങളിലെ പ്രധാന ഇനങ്ങളായ 100,80 മീറ്റര്‍ ഹഡില്‍സ് , 4 ഇന്‍റു 400 മീറ്റര്‍ റിലേ മത്സരങ്ങളും പൂര്‍ത്തിയായി. ഹര്‍ഡില്‍സിലെ നാല് മത്സരങ്ങളിലും മലപ്പുറമാണ് വലിയ നേട്ടമുണ്ടാക്കിയത്. മൂന്നു സ്വര്‍ണവും ഒരു വെങ്കലവും അടക്കം നാല് മെഡലുകളാണ് മലപ്പുറം വാരിക്കൂട്ടിയത്. നാല് മെഡലും നാവമുകുന്ദ തിരുനാവായയാണ് സ്വന്തമാക്കിയത്.

100 മീറ്റര്‍ സീനിയര്‍ ആണ്‍കുട്ടികളുടെ ഹഡില്‍സ് മത്സരത്തില്‍ ഫസലു ഹഖ് മീറ്റ് റെക്കോര്‍ഡോടെയാണ് സ്വര്‍ണം നേടിയത്.13.78 സെക്കൻഡിലാണ് ഫസ്‌ലു 100 മീറ്റർ ഹഡിൽസ് പൂർത്തിയാക്കിയത്. സീനിയർ വിഭാഗം പെൺകുട്ടികളുടെ 3000 മീറ്റർ നടത്തത്തിലും മലപ്പുറത്തിന്‍റെ പുലിക്കുട്ടികളായ നിരഞ്ജനയും ശിഖയുമാണ് മുന്നേറിയത്.

Also read: ക്ലബ് ലോകകപ്പിലെ കണ്ണീര്‍ കാഴ്ചയായ ജമാല്‍ മുസിയാല വീണ്ടും മൈതാനത്ത്; മൂന്ന് മാസത്തിന് ശേഷം പരിശീലനത്തിന് ഇറങ്ങി

ഡിസ്കസ് ത്രോ മത്സരത്തിലാണ് ഇന്നലെ മറ്റൊരു റെക്കോര്‍ഡ് തകര്‍ന്നത്. ഡിസ്കസ് ത്രോ ജൂനിയര്‍ പെണ്‍കുട്ടികളുടെ മത്സരത്തില്‍ കാസറ്ഗോഡിന്‍റെ സ്വന്തം സോന ഏ‍ഴ് വര്‍ഷം പ‍ഴക്കമുള്ള റെക്കേര്‍ഡ് തകര്‍ത്തു. 38.64 സെക്കന്റ്‌ കണ്ടത്തിയ സോനാ കുട്ടമത്ത് ജി എച് എസ്‌ എസ്‌ വിദ്യാർത്ഥിയാണ്.

പോള്‍വാള്‍ഡിലെ ജൂനിയര്‍ വിഭാഗത്തിന്‍റെ മത്സരം പൂര്‍ത്തിയായപ്പോള്‍ കോതമംഗലം മാര്‍ ബേസില്‍ ടീം ജംപിങ് പിറ്റിലെ അവരുടെ ആധിപത്യം തുടര്‍ന്നു. ആദ്യ രണ്ട് സ്ഥാനത്തിലും മാര്‍ ബേസിലിന്‍റെ ചുണ കുട്ടികളാണ് ജയിച്ചുകയറിയത്. മൂന്നാം ദിനം കഴിയുമ്പോൾ 113 പോയിന്റുമായി അത്ലറ്റിക്സിൽ പാലക്കാടാണ് മുന്നിൽ. അക്വാട്ടിക്സിൽ ഇന്നും തിരുവനന്തപുരത്തിന്റെ ആധിപത്യം തന്നെയായിരുന്നു. 544 പോയിന്റാണ് ആദിഥേയരുടെ ക്യമ്പിലേക്ക് എത്തിയത്. ഗെയിംസിലും തിരുവനന്തപുരം തന്നെയാണ് മുന്നിൽ, 737 പോയിന്റുകൾ സ്വന്തമാക്കി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News