‘കുട്ടികളെയും സാധാരണക്കാരെയും കൊല്ലുന്നത് അവസാനിപ്പിക്കൂ’; സൂപ്പര്‍ കപ്പിനിടെ ഗാസ റഫറന്‍സുമായി യുവേഫ

uefa-gaza-protest-udine-super-cup-2025-psg

ഗാസയിലെ ഇസ്രയേല്‍ നരനായാട്ടിനെതിരെ ശബ്ദിച്ച് ഒടുവില്‍ യുവേഫ. യുവേഫ സൂപ്പര്‍ കപ്പിന് മുന്നോടിയായി പ്രതിഷേധ ബാനര്‍ പ്രദര്‍ശിപ്പിച്ചതോടെയാണിത്. കുട്ടികളെ കൊല്ലുന്നത് അവസാനിപ്പിക്കുക, സാധാരണക്കാരെ കൊല്ലുന്നത് അവസാനിപ്പിക്കുക എന്നെ‍ഴുതിയ ബാനറാണ് പ്രദര്‍ശിപ്പിച്ചത്. ചാമ്പ്യന്‍സ് ലീഗ് ജേതാക്കളായ പാരീസ് സെന്റ് ജെര്‍മെയ്നും യൂറോപ്പ ലീഗ് ജേതാക്കളായ ടോട്ടനം ഹോട്സ്പറും തമ്മിലുള്ള മത്സരത്തിന് മുന്നോടിയായാണ് ഇത് പ്രദര്‍ശിപ്പിച്ചത്.

ഇറ്റലിയിലെ ഉഡിനിലെ സ്റ്റേഡിയോ ഫ്രിയുലിയില്‍ ക‍ഴിഞ്ഞ ദിവസം നടന്ന ഈ മത്സരം യൂറോപ്യന്‍ സീസണിലെ ആദ്യത്തെ പ്രധാനപ്പെട്ട കളിയാണ്. നേരത്തേ യുവേഫയുടെ മൗനത്തില്‍ ലിവര്‍പൂള്‍ സൂപ്പര്‍താരം മുഹമ്മദ് സലാ അടക്കം പ്രതിഷേധിച്ചിരുന്നു.

Read Also: ‘ലോകത്തെ മികച്ച കളിക്കാരന്‍, ദി ഗോട്ട്, മെസി തന്നെ’; റയലിന്റെ വേദിയില്‍ അര്‍ജന്‍റൈന്‍ ഇതിഹാസത്തെ പൊക്കിയടിച്ച് പുതുതാരം

‘പലസ്തീന്‍ പെലെ’ എന്നറിയപ്പെടുന്ന ഫുട്‌ബോള്‍ താരം സുലൈമാന്‍ അല്‍ ഒബൈദ് ഇസ്രയേല്‍ ആക്രമണത്തില്‍ മരിച്ചതിനെ തുടര്‍ന്ന് യുവേഫ പുറത്തിറക്കിയ അനുശോചന കുറിപ്പിനോടാണ് സലാ പ്രതിഷേധിച്ചത്. ഭക്ഷണത്തിനായി കാത്തിരിക്കുന്നതിനിടെ ഇസ്രായേലി വെടിവയ്പിലാണ് സുലൈമാന്‍ കൊല്ലപ്പെട്ടത്. ‘അദ്ദേഹം എങ്ങനെ മരിച്ചു, എവിടെ, എന്തുകൊണ്ട് മരിച്ചു എന്ന് പറയാമോ?’ എന്ന് ആവശ്യപ്പെട്ട് സലാ യുവേഫയുടെ അനുശോചന പോസ്റ്റ് റിട്വീറ്റ് ചെയ്തിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News