
വെറും 32 പന്തില്‍ സെഞ്ച്വറി നേടി യുഎഇക്കെതിരെയുള്ള മത്സരത്തിൽ ഇന്ത്യയുടെ എ ഓപ്പണറായി ഇറങ്ങിയ വൈഭവ് സൂര്യവൻഷി. ട്വൻ്റി 20 ക്രിക്കറ്റിൽ ഒരു ഇന്ത്യൻ ബാറ്ററുടെ വേഗതയേറിയ രണ്ടാമത്തെ സെഞ്ച്വറിയാണ് വൈഭവ് കുറിച്ചത്. 42 പന്തിൽ 144 റൺസെടുത്താണ് താരം കളിയില്‍ നിന്നും പുറത്തായത്.
15 സിക്സറുകളും 11 ഫോറുകളുമാണ് വൈഭവിൻ്റെ ഇന്നിംഗ്സ്. മൂന്നാമത്തെ പന്ത് മുതലാണ് വൈഭവ് ഫോറടിച്ചത്. പവര്‍ പ്ലേയിലെ അവസാനത്തെ ഓവറില്‍ 17-ാമത്തെ പന്തില്‍ വൈഭവ് അര്‍ധസെഞ്ച്വറിയിലെത്തി.
പിന്നീട് ഏഴാം ഓവറില്‍ ഇന്ത്യയെ നൂറു കടത്തി. പത്താം ഓവറില്‍ 32-ാം പന്തില്‍ വൈഭവ് മൂന്നക്കം കടന്നു. ഇതോടുകൂടി ഋഷഭ് പന്തിൻ്റെ 2018ലെ ഹിമാഞ്ചല്‍ പ്രദേശിനെതിരെ 32 പന്തില്‍ സെഞ്ച്വറിയെടുത്തതിന് ഒപ്പമെത്തി.
ALSO READ: പെൻഷൻ വർധനവ്: യുഡിഎഫിന്റെ പങ്ക് 100 രൂപ മാത്രം; കുടിശ്ശിക തീർത്തത് പിണറായി സർക്കാർ: ടി പി രാമകൃഷ്ണൻ

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

