
ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ മൂന്നാമത്തെയും അവസാനത്തെയും യൂത്ത് ഏകദിനത്തിൽ ഇന്ത്യ അണ്ടർ 19 ടീം ശക്തമായ നിലയിൽ. 14 വയസുകാരൻ വൈഭവ് സൂര്യവംശിയുടെ തകർപ്പൻ സെഞ്ചുറി (127)യാണ് മത്സരത്തിന്റെ പ്രധാന ആകർഷണമായത്. നിറ്റാണ്ടോ സോണിയുടെ പന്തിൽ പുറത്തായെങ്കിലും, ഇന്ത്യയുടെ ഇന്നിങ്സിന് വൈഭവ് ഉറച്ച അടിത്തറ ഒരുക്കി.
വൈഭവിന്റെ പുറത്താകലിന് ശേഷവും ഇന്ത്യയുടെ മുന്നേറ്റം നിന്നില്ല. മലയാളിയായ ആരോൺ ജോർജ് വെറും 91 പന്തുകളിൽ സെഞ്ചുറി നേടി ഇന്ത്യയുടെ മേൽക്കൈ ഉറപ്പിച്ചു. ഒടുവിൽ വിവരം കിട്ടുമ്പോൾ 35 ഓവറുകളിൽ രണ്ടു വിക്കറ്റ് നഷ്ടത്തിൽ 279 റൻസുകൾ എന്ന ശക്തമായ നിലയിലാണ്.
Also Read: സിഡ്‌നിയിൽ ഓസ്ട്രേലിയയുടെ ആധിപത്യം; ബെഥേലിനു സെഞ്ച്വറി
വൈഭവ് സൂര്യവംശിയുടെ നേതൃത്വത്തിൽ ഇന്ത്യ U19 ആദ്യ രണ്ട് മത്സരങ്ങളിലും ആധികാരിക പ്രകടനമാണ് കാഴ്ചവെച്ചത്. ഇതോടെ പരമ്പരയിൽ 2-0ന്റെ അജയ്യ ലീഡ് ഇന്ത്യ നേരത്തെ തന്നെ നേടിയിരുന്നു. ഇനി അണ്ടർ 19 ഏകദിന ലോകകപ്പിന് മുന്നോടിയായി പരമ്പര പൂർണമായി സ്വന്തമാക്കുക എന്നതാണ് ഇന്ത്യൻ യുവതാരങ്ങളുടെ ലക്ഷ്യം.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

