സിക്സർ പൂരം തീർത്ത് വൈഭവ് സൂര്യവംശി; രണ്ടാം ഏക ദിനത്തിലും ഓസീസിനെ വീഴ്ത്തി ഇന്ത്യൻ യുവത്വം!

RECORD

യൂത്ത് ഏകദിന ക്രിക്കറ്റിൽ ഏറ്റവും കൂടുതൽ സിക്സുകൾ നേടുന്ന താരമെന്ന ലോക റെക്കോർഡ് ഇനി ഈ ഇന്ത്യൻ കൗമാരക്കാരന് സ്വന്തം. ആസ്ട്രേലിയക്കെതിരായ യൂത്ത് ഏകദിന പരമ്പരയിലെ രണ്ടാം മത്സരത്തിലാണ് വൈഭവ് സൂര്യവംശി 10 ഇന്നിങ്സുകളിൽനിന്ന് 41 സിക്സുകൾ അടിച്ചുകൂട്ടി റെക്കോർഡിട്ടത്.

ഓസീസിനെതിരെ 68 പന്തിൽ ആറു സിക്സും അഞ്ചു ഫോറുമടക്കം 70 റൺസാണ് വൈഭവ് എടുത്തത്. 21 ഇന്നിങ്സുകളിൽനിന്ന് 38 സിക്സുകളടിച്ച ഉൻമുക്ത് ചന്ദിന്‍റെ റെക്കോഡാണ് വൈഭവ് സൂര്യവംശി മറികടന്നത്. ഇതുവരെ 540 റൺസാണ് യൂത്ത് ഏകദിനത്തിൽ വൈഭവ് നേടിയത്.

ALSO READ: ക്രിക്കറ്റില്‍ മാത്രമല്ല ഫുട്‌ബോളിലും ശക്തരാണ് ഓസീസ്; കൊച്ചിയില്‍ മെസിപ്പടയെ വെള്ളം കുടിപ്പിക്കുമോ സോക്കറൂസ് മഞ്ഞപ്പട

അതേസമയം ഓസീസിനെതിരായ മത്സരത്തിൽ 51 റൺസോടെ ഇന്ത്യ വിജയിച്ചു. ഇന്ത്യയുടെ 301 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ഓസീസ് ഇന്നിങ്സ്, 47.2 ഓവറിൽ 249 റൺസിൽ അവസാനിച്ചു. വൈഭവിനെ കൂടാതെ വിഹാൻ മൽഹോത്ര, അഭിഗ്യാൻ കുണ്ടു എന്നിവരും ഇന്ത്യക്കായി അർധ സെഞ്ച്വറി നേടി. ആയുഷ് മാത്രയുടെ മൂന്നു വിക്കറ്റ് പ്രകടനമാണ് ഓസീസിനെ തകർത്തത്. നാലു ഓവറിൽ 27 റൺസ് വഴങ്ങിയാണ് താരത്തിന്‍റെ മൂന്നു വിക്കറ്റ് നേട്ടം.

ALSO READ: വീണ്ടുമൊരു ഇന്ത്യ- പാക് ഫൈനല്‍?; ശ്രീലങ്ക പരാജയപ്പെട്ടതോടെ സാധ്യത ഏറുന്നു

മറുപടി ബാറ്റിങ്ങിൽ, ജെയ്ഡൻ ഡ്രാപ്പർ (72 പന്തിൽ 107) ഓസ്ട്രേലിയയ്ക്കായി സെഞ്ചറി നേടിയെങ്കിലും മറ്റു ബാറ്റർമാർക്ക് കാര്യമായി സംഭാവന ചെയ്യാൻ സാധിക്കാതിരുന്നതോടെ അവർക്കു ജയം എത്തിപ്പിടിക്കാനായില്ല. അര്യൻ ശർമ (38), അലക്സ് ടേണർ (24) എന്നിവർ മാത്രമാണ് 20നു മുകളിൽ റൺസ് നേടിയത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News