വൈസ് ക്യാപ്റ്റനായി മ്മടെ പയ്യന്‍ സ്റ്റാര്‍; രഞ്ജിയില്‍ ബിഹാര്‍ ഉപനായകനായി വൈഭവ് സൂര്യവംശി

vaibhav-suryavanshi-bihar-vice-captain-ranji-trophy

രഞ്ജി ട്രോഫിക്കുള്ള ബിഹാര്‍ ടീമിന്റെ വൈസ് ക്യാപ്റ്റനായി 14-കാരന്‍ വൈഭവ് സൂര്യവംശിയെ തിരഞ്ഞെടുത്തു. ഒക്ടോബര്‍ 15-ന് ആരംഭിക്കുന്ന 2025- 26 രഞ്ജി ട്രോഫി സീസണിന്റെ ആദ്യ രണ്ട് റൗണ്ടുകള്‍ക്കുള്ള ടീമിന്റെ ഉപനായകനാകും വൈഭവ്. ബാറ്റ്‌സ്മാന്‍ സാകിബുല്‍ ഗനിയാണ് ക്യാപ്റ്റന്‍.

ഓസ്ട്രേലിയന്‍ പര്യടനത്തില്‍ ഇന്ത്യ അണ്ടര്‍ 19 ടീമിനു വേണ്ടി മികച്ച പ്രകടനം കാഴ്ചവെച്ചത് സൂര്യവംശിയുടെ സ്ഥാനക്കയറ്റത്തിന് പ്രധാന കാരണമായി. ബ്രിസ്ബേനില്‍ നടന്ന നാല് ദിവസത്തെ മത്സരത്തില്‍ 78 പന്തില്‍ സെഞ്ചുറി നേടിയിരുന്നു വൈഭവ്. പരമ്പരയിലെ ഏറ്റവും ഉയര്‍ന്ന രണ്ടാമത്തെ റണ്‍ സ്‌കോററുമായി.

Read Also: ഇന്ത്യന്‍ ജയം 58 റണ്‍സ് അകലെ; കൈയില്‍ ഒന്‍പത് വിക്കറ്റ്, ഇന്നിങ്‌സ് പരാജയം ഒഴിവാക്കി കരീബിയന്‍സ്

2024 ജനുവരിയില്‍ 12 വയസും 284 ദിവസവും പ്രായമുള്ളപ്പോ‍ഴാണ് ഫസ്റ്റ് ക്ലാസില്‍ അരങ്ങേറ്റം കുറിച്ചത്. സൂര്യവംശി അഞ്ച് ഫസ്റ്റ് ക്ലാസ് മത്സരങ്ങള്‍ മാത്രമേ കളിച്ചിട്ടുള്ളൂ. പത്ത് ഇന്നിംഗ്സുകളില്‍ നിന്ന് 100 റണ്‍സ് മാത്രമാണ് നേടിയത്. 41 റണ്‍സ് ആണ് മികച്ച സ്‌കോര്‍. ഈ വര്‍ഷം ആദ്യം, ഐ പി എല്‍ മത്സരത്തില്‍ രാജസ്ഥാന്‍ റോയല്‍സിനായി 38 പന്തില്‍ നിന്ന് 101 റണ്‍സ് നേടിയതോടെ, പുരുഷ ടി20യിലെ ഏറ്റവും പ്രായം കുറഞ്ഞ സെഞ്ചൂറിയനായി സൂര്യവംശി വാര്‍ത്തകളില്‍ ഇടം നേടിയിരുന്നു. 13ാം വയസ്സില്‍ ഐ പി എല്ലില്‍ തെരഞ്ഞെടുക്കപ്പെട്ട ഏറ്റവും പ്രായം കുറഞ്ഞ കളിക്കാരനുമാണ് അദ്ദേഹം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News