സയ്യിദ് മുഷ്‌താഖ് അലി ട്രോഫിയിൽ ചരിത്രം സൃഷ്ടിച്ച് വൈഭവ് സൂര്യവൻഷി

vaibhav Suryavanshi

ഇന്ത്യൻ ക്രിക്കറ്റിന്റെ പുത്തൻ താരോദയം വൈഭവ് സൂര്യവൻഷിയുടെ കിരീടത്തിൽ ഒരു പൊൻതൂവൽ കൂടി. സയ്യിദ് മുഷ്‌താഖ് അലി ട്രോഫിയുടെ ചരിത്രത്തിൽ സെഞ്ചുറി തികക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ കളിക്കാരൻ എന്ന റെക്കോർഡ് ആണ് 14 വയസ്സുള്ള ബീഹാർ താരം മഹാരാഷ്ട്രക്കെതിരായ മത്സരത്തിൽ കുറിച്ചത്.

ഈഡൻ ഗാർഡൻസിൽ നടന്ന മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത ബീഹാർ, 61 പന്തുകളിൽ പുറത്താകാതെ 108 റൻസുകൾ നേടിയ രാജസ്ഥാൻ റോയൽസ് താരത്തിന്റെ മികവിൽ മൂന്നു വിക്കറ്റിന് 176 എന്ന ഭേദപ്പെട്ട സ്കോർ ഉയർത്തി. സഹകളിക്കാരെ കാഴ്ചക്കാരാക്കി നിർത്തിയ വൈഭവ് ഏഴു ഫോറുകളും ഏഴു കൂറ്റൻ സിക്സറുകളും അടിച്ചു.

Also Read: പരമ്പര പിടിക്കാൻ ഇന്ത്യ; തീപാറുന്ന ഇന്ത്യ-ദക്ഷിണാഫ്രിക്ക രണ്ടാം ഏകദിനം നാളെ

പക്ഷെ വൈഭവന്റെ മികച്ച ഇന്നിങ്സിനും ബിഹാറിനെ രക്ഷിക്കാൻ കഴിഞ്ഞില്ല. 30 പന്തിൽ 60 റൺസ് നേടിയ പ്രിഥ്വി ഷായുടെ വെടിക്കെട്ട് ബാറ്റിങ്ങിന്റെ പിൻബലത്തിൽ അഞ്ചു പന്തുകളും മൂന്നു വിക്കറ്റുകളും ശേഷിക്കെ മഹാരാഷ്ട്ര ലക്ഷ്യത്തിലെത്തി.

Also Read: ഹർദിക് പാണ്ഡ്യ വീണ്ടും കളത്തിലേക്ക്; ബറോഡയ്ക്കായി സയ്യിദ് മുഷ്താഖ് അലി ട്രോഫിയിൽ ഇന്ന് ഇറങ്ങും

ദോഹയിൽ നടന്ന റൈസിംഗ് സ്റ്റാർസ് ഏഷ്യാ കപ്പിൽ യുഎഇക്കെതിരെ 42 പന്തിൽ 144 റൺസ് നേടി അധികം വൈകാതെ ഉള്ള വൈഭവ് സൂര്യവൻഷിയുടെ ഇന്നിംഗ്സ് ഇന്ത്യൻ ടീമിലേക്കുള്ള വിളി അധികം ദൂരെയല്ല എന്ന സന്ദേശമാണ് നൽകുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News