
ഐ സി സി ടി20 റാങ്കിങില്‍ ഒന്നാം സ്ഥാനത്തെത്തി ഇന്ത്യന്‍ സ്പിന്നര്‍ വരുണ്‍ ചക്രവര്‍ത്തി. ഏഷ്യാ കപ്പില്‍ യു എ ഇക്കെതിരെ നാല് റണ്‍സിന് ഒരു വിക്കറ്റും പാകിസ്ഥാനെതിരെ 24 റണ്‍സിന് ഒരു വിക്കറ്റും നേടിയ പ്രകടനത്തിന് പിന്നാലെയാണ് ഈ നേട്ടം. ജസ്പ്രീത് ബുമ്രയ്ക്കും ലെഗ് സ്പിന്നര്‍ രവി ബിഷ്ണോയിക്കും ശേഷം ഒന്നാം റാങ്ക് നേടുന്ന മൂന്നാമത്തെ ഇന്ത്യന്‍ ബോളറാണ് വരുണ്‍ ചക്രവര്‍ത്തി. ഐ സി സിയുടെ ആഴ്ചതോറുമുള്ള റാങ്കിങ് അപ്ഡേറ്റ് ആണിത്.
മാര്‍ച്ച് മുതല്‍ ഒന്നാം സ്ഥാനത്തായിരുന്ന ന്യൂസിലന്‍ഡ് പേസര്‍ ജേക്കബ് ഡഫിയെയാണ് 34-കാരനായ ചക്രവര്‍ത്തി മറികടന്നത്. ഏഷ്യാ കപ്പിലെ ആദ്യ രണ്ട് മത്സരങ്ങളില്‍ നിന്ന് ഒരു വിക്കറ്റ് നേടിയ ശ്രീലങ്കന്‍ പേസര്‍ നുവാന്‍ തുഷാര ആറ് സ്ഥാനങ്ങള്‍ മെച്ചപ്പെടുത്തി ആറാം സ്ഥാനത്തെത്തി.
പാകിസ്ഥാന്റെ ഇടംകൈയന്‍ സ്പിന്നര്‍ സുഫിയാന്‍ മുഖീം നാല് സ്ഥാനങ്ങള്‍ കയറി 11-ാം സ്ഥാനത്തും ഇന്ത്യയുടെ ഇടംകൈയന്‍ സ്പിന്നര്‍ അക്‌സര്‍ പട്ടേല്‍ ഒരു സ്ഥാനം കയറി 12-ാം സ്ഥാനത്തും പാകിസ്ഥാന്‍ ലെഗ്‌സ്പിന്നര്‍ അബ്രാര്‍ അഹമ്മദ് 11 സ്ഥാനം കയറി 16-ാം സ്ഥാനത്തും കുല്‍ദീപ് യാദവ് 16 സ്ഥാനം കയറി 23-ാം സ്ഥാനത്തും എത്തി. അഫ്ഗാനിസ്ഥാന്റെ നൂര്‍ അഹമ്മദ് 25-ാം സ്ഥാനത്തും എത്തി.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

