വിജയ് ഹസാരെ ട്രോഫി: ശ്രേയസ് അയ്യർ മിന്നി; അവസാന ഓവറിൽ മുംബൈയ്ക്ക് ആവേശകരമായ ജയം

Shreyas Iyer India A Captian

വിജയ് ഹസാരെ ട്രോഫിയിൽ ഹിമാചൽ പ്രദേശിനെതിരെ മുംബൈയ്ക്ക് ഏഴ് റൺസിന്റെ ആവേശകരമായ ജയം. മഴയെ തുടർന്ന് 33 ഓവറായി ചുരുക്കിയ മത്സരത്തിൽ, ക്യാപ്റ്റൻ ശ്രേയസ് അയ്യർ നടത്തിയ ആക്രമണാത്മക ബാറ്റിംഗാണ് മുംബൈയെ വിജയത്തിലേക്ക് നയിച്ചത്. ഒപ്പം ഇൻഡ്യൻ ഉപനായകൻ കൂടിയായ ശ്രേയസ് അയ്യറുടെ ക്യാപ്റ്റൻസിയും മുംബൈയുടെ വിജയത്തിൽ നിർണായകമായി.

53 പന്തിൽ നിന്ന് 82 റൺസ് നേടിയ അയ്യർ, ഉജ്ജ്വല ഇന്നിംഗ്‌സിലൂടെ ടീമിനെ 9 വിക്കറ്റിന് 299 എന്ന ശക്തമായ സ്കോറിലെത്തിച്ചു. എന്നാൽ ഇന്ത്യൻ താരങ്ങളായ യശസ്വി ജയ്‌സ്വാലും സൂര്യകുമാർ യാദവും പ്രതീക്ഷിച്ച പ്രകടനം പുറത്തെടുക്കാനാവാതെ നിരാശപ്പെടുത്തി . ഇരുവരും മിതമായ സ്കോറിൽ പുറത്തായി.

Also Read: വിജയ് ഹസാരെ ട്രോഫി: ഇരട്ടസെഞ്ചുറി നേടി ഹൈദരാബാദിന്റെ അമൻ റാവു

300 എന്ന ലക്ഷ്യം പിന്തുടർന്ന ഹിമാചൽ പ്രദേശിനായി പുഖ്‌രാജ് മാൻ, അങ്കുഷ് ബെയ്ൻസ്, മയങ്ക് ഡാഗർ എന്നിവർ അർധസെഞ്ചുറികൾ നേടി മത്സരം അവസാന ഓവർ വരെ എത്തിച്ചു. എന്നാൽ നിർണായക ഘട്ടത്തിൽ മുംബൈയുടെ ബൗളർ ശിവം ദുബെ നടത്തിയ മികവുറ്റ പ്രകടനമാണ് മത്സരത്തിന്റെ ഗതി മാറ്റിയത്. അവസാന ഘട്ടത്തിൽ നാല് വിക്കറ്റുകൾ വീഴ്ത്തിയ ദുബെ, ഹിമാചൽ ടീമിനെ 292 റൺസിൽ ഒതുക്കി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News