തമിഴ്നാടിനെതിരെ കേരളത്തിന് 295 റൺസ് വിജയലക്ഷ്യം; ഏദൻ ആപ്പിൾ ടോമിന്റെ ആറ് വിക്കറ്റ്

Apple

അഹമ്മദാബാദിലെ എഡിഎസ്എ റെയിൽവേസ് ക്രിക്കറ്റ് ഗ്രൗണ്ടിൽ നടക്കുന്ന വിജയ് ഹസാരെ ട്രോഫി മത്സരത്തിൽ കേരളത്തിനു 295 റൺസ് വിജയലക്ഷ്യം കുറിച്ച് തമിഴ്നാട്. നാരായൺ ജഗദീശന്റെ തകർപ്പൻ ഇന്നിങ്സാണ് തമിഴ്നാടിനെ വലിയ സ്‌കോറിലേക്ക് നയിച്ചത്. ജഗദീശന്റെ സെഞ്ചുറിയുടെ ബലത്തിൽ തമിഴ്നാട് 50 ഓവറിൽ 294 റൺസ് എന്ന മികച്ച സ്‌കോർ നേടി. കേരളത്തിനായി 20 വയസുകാരനായ ഏദൻ ആപ്പിൾ ടോം ആറ് വിക്കറ്റുകൾ വീഴ്ത്തി ബൗളിംഗിൽ തിളങ്ങി.

മറ്റുള്ള ബാറ്റർമാർക്ക് വലിയ ഇന്നിങ്സുകൾ കളിക്കാൻ സാധിക്കാതിരുന്നെങ്കിലും, ജഗദീശൻ ക്രീസിൽ ഉറച്ച് നിന്നത് മികച്ച സ്‌കോർ നേടാൻ തമിഴ്നാടിനെ സഹായിച്ചു. മറുവശത്തു കേരളത്തിനായി ഏദൻ ആപ്പിൾ ടോം ബൗളിംഗിൽ തിളങ്ങി ഒൻപത് ഓവറിൽ 46 റൺസ് വഴങ്ങി ആറ് വിക്കറ്റുകൾ വീഴ്ത്തി തമിഴ്നാടിന്റെ വാലറ്റത്തെ ചുരുട്ടിക്കെട്ടി.

Also Read: ലോകകപ്പിന് മുമ്പേ ഇന്ത്യക്ക് ആശങ്ക: പരുക്കേറ്റ യുവ സൂപ്പർതാരം ന്യൂസിലാൻഡ് പരമ്പരയിൽ നിന്നും പുറത്ത്

കേരളത്തിന് ക്വാർട്ടർഫൈനൽ യോഗ്യത ഉറപ്പാക്കാൻ ഈ മത്സരം നിർണായകമാണ്. അതേസമയം, ഈ ടൂർണമെന്റിൽ തമിഴ്നാടിന്റെ പ്രതീക്ഷകൾ ഇതിനകം അവസാനിച്ചിരിക്കുകയാണ്. ഒടുവിൽ വിവരം കിട്ടുമ്പോൾ പത്തോവറിൽ ഒരു വിക്കറ്റ് നഷ്ടത്തിൽ 62 റൺസെന്ന ശക്തമായ നിലയിലാണ് കേരളം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News