വിജയ് ഹസാരെ ട്രോഫിയിൽ നിന്നും കേരളം പുറത്ത്

വിജയ് ഹസാരെ ട്രോഫിയിൽ തമിഴ്നാടിനോട് നിർണ്ണായക മത്സരത്തിൽ തോറ്റ് കേരളം പ്ലേയ് ഓഫ് റൗണ്ട് കാണാതെ പുറത്തായി. നാരായൺ ജഗദീശന്റെ തകർപ്പൻ സെഞ്ചുറിയുടെ കരുത്തിൽ തമിഴ്നാട് കേരളത്തിനെതിരെ 77 റൺസിന്റെ ആധികാരിക ജയം സ്വന്തമാക്കി. ശക്തമായ ബാറ്റിംഗ് പ്രകടനത്തിനും പിന്നാലെ കൃത്യവും കർശനവുമായ ബൗളിംഗുമാണ് തമിഴ്നാടിന്റെ വിജയം ഉറപ്പിച്ചത്.

ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത തമിഴ്നാട് നിശ്ചിത 50 ഓവറിൽ എട്ടു വിക്കറ്റ് നഷ്ടത്തിൽ 294 റൺസ് നേടി. ജഗദീശൻ 139 റൺസ് നേടിയ തമിഴ്നാടിനെ ശക്തമായ നിലയിലേക്ക് ഉയർത്തിയപ്പോൾ കേരളത്തിനായി ഏദൻ ആപ്പിൾ ടോം ആറ് വിക്കറ്റുകൾ വീഴ്ത്തി ബൗളിംഗിൽ തിളങ്ങി.

Also Read: തമിഴ്നാടിനെതിരെ കേരളത്തിന് 295 റൺസ് വിജയലക്ഷ്യം; ഏദൻ ആപ്പിൾ ടോമിന്റെ ആറ് വിക്കറ്റ്

മറുപടി ബാറ്റിംഗിനിറങ്ങിയ കേരളത്തിനു നായകൻ രോഹൻ കുന്നുമ്മൽ മികച്ച തുടക്കമാണ് നൽകിയത്. 45 പന്തുകളിൽ 73 റൺസ് നേടിയ രോഹൻ 16ആം ഓവറിൽ പുറത്താകുമ്പോൾ 2 വിക്കറ്റു നഷ്ടത്തിൽ 117 റൺസെന്ന ശക്തമായ നിലയിലായിരുന്ന കേരളത്തെ പിന്നീടങ്ങോട്ട് തമിഴ്നാട് ബൗളർമാർ പിടിച്ചുകെട്ടി. തമിഴ്നാട് ബൗളർമാർ ലൈൻ-ലെങ്ത്തിൽ കൃത്യത പുലർത്തി കേരള ബാറ്റിംഗ് നിരയ്ക്ക് സ്വതന്ത്രമായി കളിക്കാൻ അവസരം നൽകിയില്ല. ഇടയ്ക്കിടെ വീണ വിക്കറ്റുകൾ കേരളത്തെ മത്സരത്തിൽ നിന്ന് അകറ്റി. അവസാനം കേരളം ലക്ഷ്യത്തിൽ നിന്ന് 77 റൺസ് പിന്നിലായി ഇന്നിങ്സ് 217 റൺസിന് അവസാനിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News