അര്‍ജന്റീനയില്‍ പ്രാദേശിക ഫുട്‌ബോള്‍ ലീഗ് മത്സരത്തിനിടെ അക്രമം; പത്തു പേര്‍ക്ക് പരുക്ക്

Violence breaks out during local football league

അര്‍ജന്റീനയില്‍ പ്രാദേശിക ഫുട്‌ബോള്‍ ലീഗ് മത്സരത്തിനിടെ അക്രമം. അര്‍ജന്റീനന്‍ ക്ലബായ ഇന്‍ഡിപെന്‍ഡെയും യുനിവേഴസിഡാഡ് ഡേ ചിലിയും തമ്മിലുള്ള പ്രാദേശിക ഫുട്‌ബോള്‍ ലീഗ് മത്സരത്തിനിടെയാണ് സംഭവം. കളി തുടങ്ങി ഏതാനും നിമിഷങ്ങള്‍ക്കുള്ളില്‍ ചിലിയന്‍ ടീം ആദ്യ ഗോള്‍ നേടി. ഇത് അര്‍ജന്റീനിയന്‍ ആരാധകരെ പ്രകോപിപ്പിച്ചു.ലീഗിലെ കഴിഞ്ഞ മല്‍സരത്തില്‍ അര്‍ജന്റീനിയന്‍ ടീം പരാജയപ്പെട്ടിരുന്നു. തുടര്‍ന്ന് ആരാധകര്‍ പരസ്പരം പോര്‍വിളിക്കുകയും ഇത് വാക്കുതര്‍ക്കത്തിലേക്ക് നീങ്ങുകയുമായിരുന്നു.

പിന്നീട് ആരാധകര്‍ തമ്മില്‍ കൂട്ടയിടിയും വസ്ത്രങ്ങള്‍ വലിച്ചു കീറുകയും കസേര പറിച്ചെടുത്ത് പരസ്പരം അടിക്കുന്നതിലേക്കും വഴി മാറി. സന്ദര്‍ശകരായി എത്തിയ ചിലിയന്‍ ടീമിന്റെ ആരാധകരെ അര്‍ജന്റീനയുടെ ആരാധകര്‍ കല്ലും കുപ്പികളും വെച്ച് എറിഞ്ഞോടിച്ചു.

Also read – ഏകദിന ബോളർമാരിൽ നമ്പർ വണ്ണായി ദക്ഷിണാഫ്രിക്കൻ സ്പിന്നർ; ആദ്യ പത്തിൽ ഒരു പേസർ മാത്രം

ആക്രമണത്തില്‍ പത്തോളം പേര്‍ക്ക് പരുക്കേറ്റു. 90 ഓളം പേരുടെ അറസ്റ്റ് രേഖപ്പെടുത്തിയിട്ടുണ്ട്. സംഭവ സ്ഥലത്തു നിന്നും ഒരു സ്റ്റണ്‍ ഗ്രനേഡും പൊലീസ് കണ്ടെടുത്തിട്ടുണ്ട്.സംഭവത്തെ തുടര്‍ന്ന് മത്സരം ഉപേക്ഷിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News