വേൾഡ് കപ്പിലേക്ക് വരവറിയിച്ചു; ഇത് കൺസിസ്റ്റന്റ് കൊഹ്ലി

Virat Kohli consistancy

അന്താരാഷ്ട്ര ക്രിക്കറ്റിലും ആഭ്യന്തര ക്രിക്കറ്റിലും മിന്നും ഫോമിലാണ് വിരാട് കൊഹ്ലി. ഇന്ത്യയിലെ ഏറ്റവും സ്ഥിരതയുള്ള കളിക്കാരനാണ് കൊഹ്ലിയെന്നും, 2027-ൽ നടക്കുന്ന ഏകദിന ലോകകപ്പിൽ പങ്കെടുക്കാൻ താരം തയ്യാറാണെന്നും കൊഹ്ലിയുടെ ബാല്യകാല പരിശീലകനായിരുന്ന രാജ്കുമാർ ശർമ്മ പറഞ്ഞു.

ഓസ്‌ട്രേലിയൻ പര്യടനത്തിൽ തുടർച്ചയായി പരാജയപ്പെട്ട കൊഹ്ലിയുടെ ഏകദിന കരിയറും ലോകകപ്പിലേക്കുള്ള സാധ്യതയും ചോദ്യചിഹ്നത്തിലായ സാഹചര്യത്തിലാണ്; എല്ലാ ചോദ്യങ്ങൾക്കും ​​ഗ്രൗണ്ടിൽ ബാറ്റിലൂടെ കൊഹ്ലി മറുപടി നൽകിയത്. കഴിഞ്ഞ നാല് അന്താരാഷ്ട്ര മത്സരങ്ങളിൽ രണ്ട് സെഞ്ച്വറിയും രണ്ട് അർധ സെഞ്ച്വറിയും നേടിയ താരം അതേ ഫോം ആഭ്യന്തര ക്രിക്കറ്റിലും ആവർത്തിക്കുകയാണ്.

Also Read: വിജയ് ഹസാരെ ട്രോഫി : മിന്നുന്ന അർധസെഞ്ചുറിയുമായി തിളങ്ങി കോഹ്ലി

വിജയ് ഹസാരെ ട്രോഫിയിലെ ആദ്യ മത്സരത്തിൽ ഡെൽഹിക്ക് വേണ്ടി 131 റൺസ് നേടിയ താരം രണ്ടാമത്തെ മത്സരത്തിൽ 77 റൺസും നേടുകയുണ്ടായി. “വളരെക്കാലത്തിനു ശേഷം ആഭ്യന്തര ക്രിക്കറ്റിൽ കളിച്ച കൊഹ്ലി മികച്ച പ്രകടനം കാഴ്ചവച്ചു. കഴിഞ്ഞ രണ്ട് മത്സരങ്ങളിലും അദ്ദേഹം സെഞ്ച്വറികൾ നേടിയിട്ടുണ്ട്, ഇന്ത്യൻ ടീമിലെ ഏറ്റവും സ്ഥിരതയുള്ള കളിക്കാരനാണ്. എന്നെ സംബന്ധിച്ചിടത്തോളം അദ്ദേഹം ലോകകപ്പിന് പൂർണ്ണമായും തയ്യാറാണ്,” രാജ്കുമാർ ശർമ്മ എൻഐഎയോട് പറഞ്ഞു.

Also Read: കാര്യവട്ടത്ത് ഇന്ന് അയൽപ്പൂരം: ഒരു ജയമകലെ പരമ്പര സ്വന്തമാക്കാൻ ഇന്ത്യ

ന്യൂസിലൻഡിന്റെ ഇന്ത്യൻ പര്യടനത്തിലുൾപ്പെടുന്ന മൂന്ന് ഏകദിനത്തിലാണ് ഇനി ഇന്ത്യക്കായി കൊഹ്ലി കളത്തിലിറങ്ങുക. ജനുവരിയാണ് മത്സരങ്ങൾ.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News