
ന്യൂസിലൻഡിനെതിരായ ആദ്യ ഏകദിനത്തിന് മുന്നോടിയായി വഡോദരയിൽ പരിശീലനം നടത്തുന്നതിനിടെ ഇന്ത്യൻ ക്രിക്കറ്റ് സൂപ്പർതാരം വിരാട് കൊഹ്ലി കുട്ടികളുമായി കൂടിക്കാഴ്ച നടത്തി. ആ കൂട്ടത്തിൽ, തന്നോട് മുഖസാദൃശ്യമുള്ള ഒരു കുട്ടിയെ കണ്ടതോടെ കോഹ്ലിയുടെ മുഖത്ത് വിരിഞ്ഞ പുഞ്ചിരിയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്.വഡോദരയിലെ പരിശീലന സെഷനിൽ കൊഹ്ലി സമയം മാറ്റിവെച്ച് ആരാധകരെ കണ്ടുമുട്ടുകയും ഓട്ടോഗ്രാഫുകൾ നൽകുകയും ചെയ്തു. കുട്ടികളിൽ ഒരാൾ, ബാല്യകാലത്തെ കൊഹ്ലിയുമായി ഉള്ള സാമ്യം കൊണ്ടാണ് എല്ലാവരുടെയും ശ്രദ്ധ പിടിച്ചുപറ്റിയത്.
സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമായ എക്സിൽ ആരാധകർ ഉടൻ തന്നെ ചിത്രങ്ങൾ പങ്കുവെച്ച് ആ കുട്ടിയെ ‘മിനി കോഹ്ലി’ എന്ന് വിശേഷിപ്പിച്ചു. കോഹ്ലിയുടെ സ്വന്തം കുട്ടിക്കാലത്തെ ചിത്രങ്ങളുമായി താരതമ്യം ചെയ്തുകൊണ്ട് നിരവധി പേർ കമന്റുകളും ഇട്ടു. ഇന്ത്യയും ന്യൂസിലൻഡും തമ്മിലുള്ള മൂന്ന് മത്സരങ്ങളടങ്ങിയ ഏകദിന പരമ്പര വഡോദരയിൽ ആരംഭിക്കും. തുടർന്ന് ജനുവരി 14ന് രാജ്കോട്ടിലും ജനുവരി 18ന് ഇൻഡോറിലുമാണ് ശേഷിക്കുന്ന മത്സരങ്ങൾ. ഇതിന് ശേഷം അഞ്ച് മത്സരങ്ങളുള്ള ടി20 പരമ്പരയും ഇരുടീമുകൾ തമ്മിൽ നടക്കും.
Also Read: വൈറൽ ആയി ഇൻസ്റ്റഗ്രാമിൽ വിരാട് കോഹ്‌ലി പങ്കുവെച്ച പോസ്റ്റ്
ബ്ലാക്ക് കാപ്സിനെതിരായ പരമ്പരയിൽ തന്റെ മികച്ച ഫോം തുടരാൻ കോഹ്ലി ആകാംക്ഷയോടെയാണ് ഇറങ്ങുക. ഡിസംബറിൽ വിജയ് ഹസാരെ ട്രോഫിയിലൂടെ ആഭ്യന്തര ക്രിക്കറ്റിലേക്ക് മടങ്ങിയെത്തിയ കോഹ്ലി, 16 വർഷങ്ങൾക്ക് ശേഷമുള്ള തന്റെ ആദ്യ ടൂർണമെന്റ് മത്സരങ്ങളിൽ തന്നെ ശക്തമായ മുദ്ര പതിപ്പിച്ചു. ഒരു മത്സരത്തിൽ 131 റൺസും, പിന്നാലെ മറ്റൊരു കളിയിൽ 77 റൺസും നേടി, തന്റെ ബാറ്റിംഗ് മികവ് വീണ്ടും തെളിയിക്കുകയായിരുന്നു ഇന്ത്യൻ താരം.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

