കാര്യവട്ടത്ത് നടക്കുന്ന ടി20 മത്സരം കാണാൻ ടിക്കറ്റ് വാങ്ങണ്ടേ? ; എങ്ങനെ? എവിടുന്ന്? എപ്പോൾ മുതൽ, എല്ലാം അറിയാൻ ഇത് നോക്കിയാൽ മതി

ind vs nz

തിരുവനന്തപുരം കാര്യവട്ടം ​ഗ്രീൻ ഫീൽഡ് ഇന്റർനാഷണൽ സ്റ്റേഡിയത്തിൽ ജനുവരി 31-ന് നടക്കുന്ന ഇന്ത്യ ന്യൂസിലാന്റ് മാച്ചിന്റെ ടിക്കറ്റ് ഉദ്ഘാടനം ഇന്നലെ പ്രത്വിരാജ് ഉദ്ഘാടനം ചെയ്തു. മലയാളികളെ സംബന്ധിച്ച് ഇത് കണ്ണിലെണ്ണയൊഴിച്ച് കാത്തിരിക്കുന്ന ഒരു മാച്ച് കൂടിയാണ്. അതിന് പ്രധാന കാരണം കേരളത്തിന്റെ കണ്ണിലുണ്ണിയായ സഞ്ചു സാംസൺ ന്യൂസിലാന്റിനെടിരായ പരമ്പരയിൽ ടീമിൽ ഉണ്ട് എന്നത് കൂടിയാണ്. അതിനാൽ തന്നെ മാച്ച് ഈ മാച്ചിനായുളള ടിക്കറ്റ് ചൂടപ്പം പോലെ വിറ്റ് പോകും.

ഏറ്റവും കുറഞ്ഞ ടിക്കറ്റ് നിരക്ക് 250 രൂപയാണ്. ഈ ടിക്കറ്റിൽ വിദ്യാർഥികൾക്ക് മത്സരം കാണാം. അപ്പർ ടയർ സീറ്റുകൾക്ക് 500 രൂപയും ലോവർ ടയർ സീറ്റുകൾക്ക് 1200 രൂപയുമാണ് നിരക്ക് വരുന്നത്. ആരാധകർക്ക് https://ticketgenie.in/ എന്ന വെബ്സൈറ്റിൽ നിന്നോ മൊബൈൽ ആപ്ലിക്കേഷൻ വഴിയോ ടിക്കറ്റുകൾ ഓൺലൈനായി ബുക്ക് ചെയ്യാവുന്നതാണ്.

Also read : കാര്യവട്ടത്ത് ഇന്ത്യയുടെ നീലപ്പടയിറങ്ങും; ഇന്ത്യ – ന്യൂസിലാൻഡ് ടി-20 ടിക്കറ്റ് വിൽപ്പന ഉദ്ഘാടനംചെയ്ത് പൃഥ്വിരാജ്

Ticketgenie മൊബൈൽ ആപ്പ് അല്ലെങ്കിൽ വെബ്‌സൈറ്റ് വഴി ടിക്കറ്റ് ബുക്ക് ചെയ്യേണ്ട രീതി ചുവടെ ചേർക്കുന്നു

  1. അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യുക.
  2. “India vs New Zealand T20 Kariavattom” ഓപ്പൺ ചെയ്യുക
  3. സീറ്റുകൾ തിരഞ്ഞെടുക്കുക
  4. പേയ്‌മെന്റ് UPI /Netbanking / Card വഴി ചെയ്യാവുന്നതാണ്.
  5. E-ticket ഡൗൺലോഡ് ചെയ്ത് സൂക്ഷിക്കാവുന്നതാണ്.

സ്റ്റേഡിയത്തിന്റെ നവീകരണ പ്രവർത്തനം അവസാനഘട്ടത്തിലാണ്. ന്യൂസിലന്‍ഡിനെതിരായ പരമ്പരയിലെ ആദ്യ മത്സരം ഇന്ന് വൈകിട്ട് ഏഴിന് നാഗ്പൂരിൽ നടക്കും. രണ്ടാം ടി20 23-ന് റായ്പുരിലും, മൂന്നാം ടി20 25-ന് ഗുവാഹത്തിയിലും, നാലാം ടി20 28-ന് വിശാഖപട്ടണത്തും നടക്കും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News