
വാങ്കഡെ സ്റ്റേഡിയത്തിൽ നടന്ന ലോകകപ്പ് സൂപ്പർ എട്ട് പോരാട്ടത്തിൽ സിംബാബ്‌വെയെ നിലംപരിശാക്കി വെസ്റ്റ് ഇൻഡീസ്. തിങ്കളാഴ്ച മുംബൈയിൽ നടന്ന മത്സരത്തിൽ വെസ്റ്റ് ഇൻഡീസ് ഉയർത്തിയ 255 റൺസിന്റെ ലക്ഷ്യം പിന്തുടർന്ന സിംബാബ്‍വെ 147 റൺസിന് പുറത്താവുകയായിരുന്നു.
ഷിറോംൺ ഹെറ്റ്മെയറും റോവ്മാൻ പവലുമാണ് വിൻഡീസിനെ കൂറ്റൻ സ്കോറിലെത്തിച്ചത്. ഹെറ്റ് മെയർ 34 പന്തിൽ 85 റൺസും, പവൽ 35 പന്തിൽ 59 റൺസുമാണ് അടിച്ചിട്ടത്. ഏഴു സിക്‌സറും ഏഴു ഫോറും നേടിയാണ് ഹെറ്റ്മെയർ ടീമിന്റെ ടോപ്പ് സ്കോറർ ആയത്. ഈ ലോകകപ്പിലെ ഏറ്റവും വേഗത്തിൽ അർദ്ധസെഞ്ച്വറി നേടിയ താരം കൂടി ആയിരിക്കുകയാണ് ഹെറ്റ്മെയർ.
Also read : പല്ലേക്കേലെയിൽ സ്പിൻ ഷോഡൗൺ! ഇംഗ്ലണ്ടും പാകിസ്ഥാനും നേർക്കുനേർ
ടീമിന്റെ സ്കോർ 20 റൺസിൽ എത്തിയപ്പോൾ തന്നെ മൂന്ന് വിക്കറ്റ് നഷ്ടമായ സിംബാബ്‌വെയ്ക്ക് ഒരിക്കലും എതിരാളികൾക്ക് വെല്ലുവിളിയുയർത്താൻ സാധിച്ചില്ല. ബ്രാഡ് ഇവാൻസ് (43) ആണ് സിംബാബ്‌വെയുടെ ടോപ്പ് സ്കോറർ. സിക്കന്ദർ റാസ 27 റൺസും , ഡിയോൺ മ്യേർസ് 28 റൺസും സിംബാബെയ്ക്ക് വേണ്ടി നേടി. ലോകകപ്പിൽ സിംബാബെയുടെ ആദ്യ തോൽവി കൂടിയാണിത്.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

