2026 ലോകകപ്പിൽ മെസ്സി കളിക്കുമോ? മോശം സാഹചര്യത്തിൽ താൻ അവിടെയുണ്ടാകുമെന്ന് താരം

Lional Messi 2026 Worldcup

2026 ലോകകപ്പിൽ കളിക്കാതിരിക്കാൻ സാധ്യതയുണ്ടെന്ന് അർജന്റീന താരം ലയണൽ മെസ്സി. എന്നിരുന്നാലും തനിക്ക് ലോകകപ്പില്‍ പങ്കെടുക്കാൻ ആ​ഗ്രഹം ഉണ്ടെന്നും അദ്ദേഹം അന്താരാഷ്ട്രമാധ്യമത്തിന് നൽകിയ അഭിമു​ഖത്തിൽ പറഞ്ഞു. അഭിമുഖത്തിലുടനീളം മുൻ പരിശീലകൻ പെപ്പ് ​ഗാർഡിയോളയെ പ്രശംസിച്ചുകൊണ്ടാണ് മെസ് സംസാരിച്ചത്. ലോകകപ്പിലും ഇന്റർമിയാമിയുടെ വരാനിരിക്കുന്ന എം എൽ എസ് കപ്പ് ഫൈനലിലും അർ​ജന്റീനയുടെ സാധ്യതകളെക്കുറിച്ചും താരം സംസാരിച്ചു.

ലോകകപ്പിൽ കളിക്കാനുള്ള ആ​ഗ്രഹത്തെക്കുറിച്ച് ആവർത്തിച്ചു പറഞ്ഞുവെങ്കിലും കളിക്കുമെന്ന് ഉറപ്പിച്ചു പറയാൻ അദ്ദേഹം തയ്യാറായില്ല. ശരീരം അനുവദിക്കുന്നിടത്തോളം കളത്തിൽ ഉണ്ടാകുമെന്ന് 38 വയസ്സുകാരനായ മെസ്സി മുൻപ് തന്നെ പറഞ്ഞിരുന്നു. ലോകകപ്പ് സമയത്ത് അവിടെ ഉണ്ടാകുമെന്നു പ്രതീക്ഷിക്കുന്നതായും അതിലുപരി ആ​ഗ്രഹിക്കുന്നതായും മെസി പറഞ്ഞു.

Also Read: ആഷസ് രണ്ടാം ടെസ്റ്റ്: ആദ്യ ദിനം ഇംഗ്ലണ്ട് ഭേദപ്പെട്ട സ്കോറിലേക്ക്; റൂട്ടിന് സെഞ്ച്വറി

വേൾഡ്കപ്പ് എല്ലാവർക്കും പ്രാധാന്യമുള്ളതാണ് അർജന്റീനയ്ക്ക് പ്രത്യേകിച്ചും. അസാമാന്യ ക‍ഴിവുള്ളവരാണ് ടീമിലെ എല്ലാ കളിക്കാരും,അത് പലപ്പോഴും തെളിയിക്കപ്പെട്ടിട്ടുമുണ്ട്. ജയിക്കണം എന്ന് അതിയായി ആ​ഗ്രഹിക്കുകയും ശക്തമായ മനസാന്നിധ്യവുമുള്ളവരുമാണ് ഓരോ കളിക്കാരും.

പരിശീലന മത്സരങ്ങളിലും മറ്റും കൂടുതൽ മെച്ചപ്പെട്ട പ്രകടനം കാഴ്ച്ചവയ്ക്കേണ്ട സാഹചര്യങ്ങളിൽ ടീം അതിന് വേണ്ടി കഠിനമായി ശ്രമിക്കുകയും ചെയ്യും. എല്ലാവരും അവരുടെ പരമാവധി ചെയ്യുന്നു. അതാണ് ഈ ടീമിന്റെ എടുത്തുപറയേണ്ട പ്രത്യേകതയെന്നും മെസി പറഞ്ഞു. സ്കലോണിയും മറ്റു സ്റ്റാഫുകളും ഏറ്റവും അനുകൂലമായ സാഹചര്യം ഉണ്ടാക്കിയെടുത്തിട്ടുണ്ട്. അതുകൊണ്ട് പുതുതായി വരുന്ന കളിക്കാർക്ക് ടീമിലേയ്ക്ക് വേ​ഗത്തിൽ കൂടിച്ചേർന്നു പോകാനാകുമെന്നും മെസി പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here