വുമൻസ് അണ്ടർ 19 ട്വൻ്റി 20യിൽ കേരളത്തിന് എട്ട് വിക്കറ്റ് തോൽവി

KCA

വുമൻസ് അണ്ടർ 19 ട്വൻ്റി 20 ചാമ്പൻഷിപ്പിൽ മഹാരാഷ്ട്രയോട് തോൽവി ഏറ്റുവാങ്ങി കേരളം ടീം. എട്ട് വിക്കറ്റിനായിരുന്നു മഹാരാഷ്ട്ര കേരളത്തെ പരാജയപ്പെടുത്തിയത്. ആദ്യ ബാറ്റിംഗ് നേടിയ കേരളം 20 ഓവറിൽ ഒൻപത് വിക്കറ്റ് നഷ്ടത്തിൽ 111 റൺസ് മാത്രമാണ് നേടിയത്. മറുപടി ബാറ്റിങ്ങിൽ മഹാരാഷ്ട്ര 34 പന്തുകൾ ബാക്കി നില്ക്കെ ലക്ഷ്യത്തിലെത്തി.

ടോസ് നേടി ബാറ്റിങ് തെരഞ്ഞെടുത്ത കേരളത്തിന് നാല് റൺസെടുത്ത ഓപ്പണർ അമീറ ബീഗത്തിൻ്റെ വിക്കറ്റ് ആദ്യ ഓവറിൽ തന്നെ നഷ്ടമായി. മികച്ചൊരു തുടക്കത്തിനൊടുവിൽ ശ്രദ്ധ സുമേഷ് 16 റൺസുമായി മടങ്ങി. ശ്രേയ പി സിജു അഞ്ച് റൺസെടുത്ത് പുറത്തായി. തുടർന്നെത്തിയവരിൽ ലെക്ഷിത ജയനും ഇസബെല്ലും മാത്രമാണ് കേരള ബാറ്റിങ് നിരയിൽ മികച്ച പ്രകടനം കാഴ്ച വച്ചത്. ലെക്ഷിത 33ഉം ഇസബെൽ 30ഉം റൺസെടുത്തു. മഹാരാഷ്ട്രയ്ക്ക് വേണ്ടി ജാൻവി വീർക്കർ മൂന്നും അക്ഷയ ജാധവ് രണ്ടും വിക്കറ്റുകൾ വീഴ്ത്തി.

ALSO READ: കിങ്‌സ് കപ്പില്‍ നിന്ന് അല്‍ നസര്‍ പുറത്ത്; നേരിയ വിജയം സ്വന്തമാക്കി ബെന്‍സേമയുടെ അല്‍ ഇത്തിഹാദ്

മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ മഹാരാഷ്ട്രയ്ക്ക് ഓപ്പണർ ഈശ്വരി അവസാരെയുടെ തകർപ്പൻ അർദ്ധ സെഞ്ച്വറിയാണ് ടീമിനെ വിജയത്തിലേക്ക് നയിച്ചത് . 14.2 ഓവറിൽ മഹാരാഷ്ട്ര ലക്ഷ്യത്തിലെത്തി. ഈശ്വരി അവസാരെ 46 പന്തുകളിൽ 57 റൺസുമായി പുറത്താകാതെ നിന്നു. കേരളത്തിന് വേണ്ടി അക്സ എ ആർ, മനസ്വി എന്നിവർക്ക് ഓരോ വിക്കറ്റ് വീതം വീഴ്ത്താനാണ് സാധിച്ചത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News