ind vs pak women world cup 2025 -വനിതാ ലോകകപ്പ് ക്രിക്കറ്റിൽ; ഇന്ത്യയും പാകിസ്ഥാനും നേർക്കുനേർ, മത്സരം ഉച്ചയ്ക്ക് മൂന്ന് മണിക്ക്

ind vs pak women world cup 2025

വനിതാ ലോകകപ്പ് ക്രിക്കറ്റിൽ ഇന്ത്യയും പാകിസ്ഥാനും ഇന്ന് നേർക്ക് നേർ. ഇന്ന് വൈകീട്ട് മൂന്ന് മണിക്ക് കൊളംബോയിലെ പ്രേമദാസ സ്റ്റേഡിയത്തിയത്തിലാണ് മത്സരം നടക്കുക. ഏഷ്യാകപ്പ് ക്രിക്കറ്റിൽ പാകിസ്ഥാനെ വീഴ്ത്തി ഇന്ത്യ കപ്പ് സ്വന്തമാക്കിയത് ശേഷമുള്ള ഇരു രാജ്യങ്ങളും തമ്മിലുള്ള ആദ്യ മത്സരമാണിത്.

ഏഷ്യാകപ്പിൽ ഇരു ടീമുകളും കൈ കൊടുക്കാതിരുന്നത് വലിയ ചർച്ചയ്‌ക്കാണ്‌ വഴിയൊരുക്കിയത്. അതുകൊണ്ട് തന്നെ വനിതാ ടീമുകളും ഇന്ന് നടക്കുന്ന മത്സരത്തിൽ കൈ കൊടുക്കുമോ എന്നാണ് ലോകം ഉറ്റുനോക്കുന്നത്. ഏകദിന ക്രിക്കറ്റ് മത്സരത്തിൽ ഇതുവരെ ഇന്ത്യയെ പാകിസ്ഥാന് തോൽപ്പിക്കാൻ കഴിഞ്ഞിട്ടില്ല.

Also read: ഇതാണ് കളി, ഇനിയാണ് കളി; ആദ്യ ഹോം മാച്ചിന് 300 രൂപയുടെ ടിക്കറ്റ് 99 രൂപയ്ക്ക്, കൊമ്പൻസിന്റെ വക ബംബർ ഓഫർ ഇങ്ങനെ

ഇന്ത്യയുടെ ആദ്യ മത്സരത്തിൽ ശ്രീലങ്കയെ 59 റൺസിന് തോൽപ്പിച്ചതിന്റെ ആവേശത്തിലാണ്. എന്നാൽ ബംഗ്ലാദേശിനെതിരായ മത്സരത്തിൽ ഏഴ് വിക്കറ്റിന് തോറ്റതിന്റെ ക്ഷീണത്തിലാണ് പാക്കിസ്ഥാൻ. അതേസമയം മത്സരത്തിന് മഴ ഭീഷണിയുണ്ട്. ചൊവ്വാഴ്ച കൊളംബോയിൽ നടന്ന മത്സരത്തിൽ മഴ വലിയ തടസമായിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News